ബോളിവുഡിന്റെ ബിഗ് ബിയ്ക്ക് അമിതാഭ് ബച്ചന് ഇന്ന് എണ്‍പതാം പിറന്നാള്‍. എണ്‍പതാം വയസ്സിലും സൂപ്പര്‍ മെഗാ സ്റ്റാര്‍ എന്ന താരപദവിയില്‍ തുടരുന്ന അത്ഭുതത്തിന്റെ പേരാണ് അമിതാഭ് ബച്ചന്‍. ജീവിതത്തോടും കലയോടുമുള്ള അഭിനിവേശവും സ്വയം പുതുക്കലുമാണ് അമിതാഭ് ബച്ചനെ ഇന്ത്യന്‍ സിനിമയിലെ ഇതിഹാസമാക്കുന്നത്.
1942 ഒക്ടോബര്‍ 11ന് പ്രശസ്ത കവി ഹരിവംശ് റായ് ബച്ചന്റെ മകനായാണു ജനനം. ആദ്യപുത്രനു പിതാവ് കണ്ടുവച്ച പേര് ഇന്‍ക്വിലാബ്, അമ്മ വിളിച്ചതു മുന്നയെന്ന്. ഹരിവംശ് റായിയുടെ സുഹൃത്ത് കവി സുമിത്രാനന്ദന്‍ അമിതാഭ് എന്ന പേര് നിര്‍ദേശിച്ചു. നിലയ്ക്കാത്ത ശോഭയെന്ന് അര്‍ഥമുള്ള പേര് ബച്ചന്റെ കാര്യത്തില്‍ തീര്‍ത്തും ശരിയായി.
ഉത്തരാഖണ്ഡിലുള്ള നൈനിറ്റാളിലെ ഷെര്‍വുഡ് കോളജില്‍ നാടകം അവതരിപ്പിച്ചു കൊണ്ടാണ് ബച്ചന്‍ അഭിനയജീവിതത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നത്. ആകാശവാണിയില്‍ അനൗണ്‍സറുടെ ജോലിക്കു ശ്രമിച്ചെങ്കിലും ശബ്ദവും ഉച്ചാരണവും പ്രക്ഷേപണയോഗ്യമല്ല എന്ന് പറഞ്ഞ് ബച്ചന് ജോലി ലഭിച്ചില്ല. എന്നാല്‍ പിന്നീട് ബച്ചനു തന്റെ ശബ്ദം തന്നെയാണ് സിനിമയിലേക്കുള്ള വഴികാട്ടിയായത്.
Read more
1969ല്‍ മൃണാള്‍ സെന്‍ സംവിധാനം ചെയ്ത ഭുവന്‍ഷോമെ എന്ന സിനിമയില്‍ പശ്ചാത്തല വിവരണം ഒരുക്കിയത് അദ്ദേഹമായിരുന്നു. പിന്നീട് 1969ല്‍ സാഥ് ഹിന്ദുസ്ഥാനിയില്‍ വേഷമിട്ടുകൊണ്ട് സിനിമയില്‍ അരങ്ങേറ്റം.