കുട്ടിക്കാലം പലർക്കും പലതരം ഓർമ്മകളുടേതാണ്. അത്തരത്തിൽ ഒരു ഓർമ്മയെ പറ്റി പറയുകയാണ് ബോളിവുഡ് താരം ദീപിക പദുകോൺ.
കുട്ടിയായിരിക്കുമ്പോൾ കുടുംബവുമൊത്ത് റസ്റ്റോറന്റുകളിൽ പോയിരുന്ന അന്നത്തെ ഓർമ്മകളെ പറ്റി സംസാരിക്കുമ്പോഴാണ് വളരെ രസകരമായ കാര്യം ദീപിക പങ്കുവെച്ചത്.
“ചെറുപ്പത്തിൽ പോകുന്ന റസ്റ്റോറന്റുകളുടെ പേരുകൾ ഓർമ്മിച്ചു വെക്കുന്നതിന് പകരം ദീപിക മിൽക്ക് ഷെയ്ക്ക് തട്ടിയിട്ട ഹോട്ടൽ, ഫോർക്ക് താഴെയിട്ട ഹോട്ടൽ, സ്വീറ്റ് കോൺ ദേഹത്ത് തട്ടിയിട്ട കട എന്ന് പറഞ്ഞായിരുന്നു ഓരോ കടകളെയും ഓർത്തിരുന്നത്”ഒരു പ്രസ്സ് മീറ്റിനിടയിലാണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്.
ഷാരുഖ് ഖാന്റെ കൂടെയുള്ള ‘പത്താനാ’യിരുന്നു ദീപികയുടെ അവസാനം റിലീസായ സിനിമ. സെപ്റ്റംബർ 7 നു റിലീസാവുന്ന ജവാനിലും ദീപിക-ഷാരൂഖ് ജോടികളാണ്.കൽക്കി 2898 AD എന്നിവയാണ് ദീപികയുടെ ഇനി വരാനിരിക്കുന്ന പ്രധാന പ്രൊജെക്ടുകൾ.
View this post on InstagramRead more