കോവിഡ് ഇഫക്ട്: 17 വര്‍ഷത്തിനു ശേഷം കൈയിലെ മോതിരങ്ങള്‍ക്ക് വിട നല്‍കി ഏക്ത കപൂര്‍

കൊറോണ പ്രതിസന്ധികള്‍ തുടരുന്ന സാഹചര്യത്തില്‍ കൈയിലെ മോതിരങ്ങള്‍ മാറ്റി നിര്‍മ്മാതാവും സംവിധായികയുമായ ഏക്ത കപൂര്‍. നീണ്ട 17 വര്‍ഷത്തിനു ശേഷമാണ് വിരലിലെ മോതിരങ്ങള്‍ ഏക്ത ഊരി മാറ്റിയിരിക്കുന്നത്. ഏക്ത പങ്കുവെച്ച വീഡിയോയ്ക്ക് കമന്റുകളുമായി സിനിമാ സീരിയല്‍ താരങ്ങളും എത്തിയിട്ടുണ്ട്.

“”അതേസമയം മറ്റു വാര്‍ത്തകളില്‍! താനോസ് കെട്ടിടം ഉപേക്ഷിച്ചു!! അവന്‍ ലോകത്തെ നശിപ്പിച്ചു!! വെറുതെ പറഞ്ഞതാണ്.. ഒരു കൈ സ്വതന്ത്രമാക്കി”” എന്ന രസകരമായ ക്യാപ്ഷനാണ് ഏക്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോക്ക് നല്‍കിയരിക്കുന്നത്.

https://www.instagram.com/p/B-oPb4YgWqw/?utm_source=ig_embed

ഇത് ക്വാറന്റൈന്‍ ഇഫക്ടാണ് എന്നും കോവിഡ് ഇഫക്ടാണെന്നുമാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്. നേരത്തെ കൊറോണക്കെതിരെ പോരാടാന്‍ കൈ കഴുകേണ്ട രീതി പങ്കുവെച്ച ഏക്തക്കെതിരെ കൈയിലുള്ള ആഭരണങ്ങള്‍ അഴിച്ചു മാറ്റണം എന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.