'ഈ ആഭരണങ്ങളിലാകും വൈറസുകള്‍ കൂടുതലുണ്ടാവുക'; കൈ കഴുകേണ്ട രീതി വിശദീകരിച്ച ഏക്ത കപൂറിനെതിരെ സോഷ്യല്‍ മീഡിയ

ലോകം മുഴുവന്‍ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ കൈ കഴുകേണ്ട
രീതി പങ്കുവച്ച് നിര്‍മ്മാതാവും സംവിധായികയുമായ ഏക്ത കപൂര്‍. എന്നാല്‍ കൈയ്യില്‍ നിറയെ ആഭരണങ്ങള്‍ ധരിച്ചെത്തിയ ഏക്തയോട് ആഭരണങ്ങളിലൂടെയാകും കൂടുതല്‍ വൈറസുകള്‍ പകരുകയെന്ന വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ.

കേന്ദ്ര മന്ത്രി സ്മൃതി ഇറാനി നിര്‍ദേശിച്ച ബ്രേക്ക് ദ ചെയിന്‍ ചാലഞ്ച് ഏറ്റെടുത്താണ് ഏക്ത വീഡിയോ പങ്കുവച്ചിരിക്കുന്നത്. തന്റെ കൈയ്യില്‍ ബ്രേസ്‌ലെറ്റുകളും ആഭരണങ്ങളുമുള്ളതിനാല്‍ കൈ വൃത്തിയാക്കാന്‍ സമയമെടുക്കും എന്ന് വീഡിയോയില്‍ ഏക്ത പറയുന്നുണ്ട്.

ഏക്തയുടെ വീഡിയോ വൈറലായതോടെ കൈയിലെ ആഭരണങ്ങളില്‍ സൂഷ്മാണുക്കള്‍ ഉണ്ടാകും എന്ന് സോഷ്യല്‍ മീഡിയയില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ഈ ആഭരണങ്ങള്‍ മാറ്റുന്നതാണ് നല്ലതെന്നാണ് കമന്റുകള്‍.

https://www.instagram.com/tv/B95uEjlAA3F/?utm_source=ig_embed