'ഐശ്വര്യ റായ് പ്ലാസ്റ്റിക്' എന്ന് പറഞ്ഞത് സമ്മാനത്തിന് വേണ്ടി; കരണ്‍ ഷോയിലെ വിവാദങ്ങളില്‍ പ്രതികരിച്ച് ഇമ്രാന്‍ ഹാഷ്മി

ചാറ്റ് ഷോകളിലോ അഭിമുഖങ്ങളിലോ അധികം പങ്കെടുക്കാത്ത താരമാണ് ഇമ്രാന്‍ ഹാഷ്മി. മുമ്പൊരിക്കല്‍ കോഫി വിത്ത് കരണ്‍ ഷോയില്‍ പങ്കെടുത്ത താരം വിവാദങ്ങളില്‍ നിറഞ്ഞിരുന്നു. ഐശ്വര്യ റായ് വെറും പ്ലാസ്റ്റിക് ആണ് എന്നടതക്കമുള്ള പ്രസ്താവനകള്‍ ഈ ഷോയില്‍ ആയിരുന്നു ഇമ്രാന്‍ പറഞ്ഞത്.

2014ലെ കോഫി വിത്ത് കരണ്‍ ഷോയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ചിരിക്കുകയാണ് ഇമ്രാന്‍ ഹാഷ്മി ഇപ്പോള്‍. ”കോഫി വിത്ത് കരണ്‍ ഷോയിലൂടെ സിനിമ മേഖലയില്‍ നിന്ന് നിരവധി ശത്രുക്കളെ സമ്പാദിച്ചു. ഇനിയും ആ ഷോയില്‍ പങ്കെടുത്താല്‍ പഴയതിനേക്കാള്‍ വലിയ വിവാദങ്ങളുണ്ടാകും.”

”കാരണം ആ ഷോയിലെ ചോദ്യങ്ങള്‍ അത്തരത്തിലുള്ളതാണ്. സമ്മാനത്തിന് വേണ്ടി ആ ചോദ്യങ്ങള്‍ക്കെല്ലാം ഞാന്‍ മറുപടിയും നല്‍കും. സിനിമ മേഖലയിലുള്ള ഒരു താരങ്ങളോടും എനിക്ക് വ്യക്തിപരമായി യാതൊരു പ്രശ്‌നമോ ശത്രുതയോയില്ല. ജയിച്ച് സമ്മാനം നേടുക എന്നൊരു ലക്ഷ്യം മാത്രമേയുള്ളൂ.”

”കരണ്‍ ഷോയ്ക്ക് ശേഷം ചാറ്റ് ഷോകളില്‍ പോകുന്നത് നിര്‍ത്തി. കാരണം ചോദ്യങ്ങള്‍ എന്റെ കൈകളില്‍ നില്‍ക്കില്ല” എന്നാണ് ഇമ്രാന്‍ ഹാഷ്മി അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അമ്മാവനും സംവിധായകനുമായ മഹേഷ് ഭട്ടിനൊപ്പമായിരുന്നു കരണ്‍ ഷോയില്‍ ഇമ്രാന്‍ ഹാഷ്മി എത്തിയത്.

Read more

ഐശ്വര്യ റായ് ബച്ചന്റെ പേര് കേള്‍ക്കുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് എന്താണ് എന്നായിരുന്നു ചോദ്യം. ‘പ്ലാസ്റ്റിക്’ എന്നാണ് ഇമ്രാന്‍ മറുപടി നല്‍കിയത്. ശ്രദ്ധ കപൂറിന്റെ ശരീരഘടനയെ കുറിച്ചുള്ള ചോദ്യത്തിന്, ‘ എന്തെങ്കിലും കഴിക്കണം’ എന്ന് ഉത്തരം നല്‍കി. സംഭവം വിവാദമായപ്പോള്‍ ക്ഷമ ചോദിച്ച് നടന്‍ രംഗത്തെത്തിയിരുന്നു.