ഞാന്‍ നിര്‍ത്താതെ മദ്യപിച്ചിട്ടുണ്ട്, മയക്കുമരുന്ന് ഉപയോഗിക്കുകയും കാമിക്കുകയും ചെയ്തിട്ടുണ്ട്: തുറന്നുപറഞ്ഞ് രേഖ

ബോളിവുഡിലെ മുന്‍നിരനായികമാരില്‍ ഒരാളാണ് രേഖ. ജെമിനി ഗണേശന്റേയും നടി പുഷ്പവല്ലിയുടേയും മകളായിട്ടായിരുന്നു രേഖയുടെ ജനനം. പതിമൂന്നാമത്തെ വയസില്‍ സിനിമയിലെത്തിയ രേഖ 1979 ല്‍ പുറത്തിറങ്ങിയ സാവന്‍ ഭദോന്‍ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിലെത്തുന്നത്. പിന്നീട് കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ അവര്‍ താരറാണി പദവിയിലേക്കുയര്‍ന്നു.

താരത്തിളക്കത്തില്‍ നില്‍ക്കുമ്പോള്‍ തന്നെ തന്റെ ജീവിതത്തിലെ ദുശ്ശീലങ്ങളെയും ഇരുണ്ട കാലത്തെയും കുറിച്ച് രേഖ തുറന്നുപറഞ്ഞിരുന്നു. ഒരിക്കല്‍ അത്തരത്തിലൊരു അഭിമുഖമാണ് സിമി ഗേര്‍വാളുമായി നടി നടത്തിയത്. അഭിമുഖത്തില്‍ രേഖ തന്റെ മദ്യപാന ശീലത്തെക്കുറിച്ചും മറ്റും മനസ് തുറക്കുന്നുണ്ട്.

തീര്‍ച്ചയായും ഉണ്ട്. ഞാന്‍ നിര്‍ത്താതെ മദ്യപിച്ചിട്ടുണ്ട്. ഞാന്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ട്. ഞാന്‍ വല്ലാതെ അശുദ്ധയായിരുന്നു. തീവ്രമായി കാമിച്ചിട്ടുണ്ട്. എന്തിനോട് എന്ന് ചോദിക്കൂ, ജീവിതവുമായി” എന്നായിരുന്നു ഇതിന് രേഖ നല്‍കിയ മറുപടി.

രേഖയുടെ ജീവിതത്തിലെ ഏറ്റവും വലിയ വിവാദം അമിതാഭ് ബച്ചനുമായുള്ള അടുപ്പമായിരുന്നു. വിവാഹിതനായിരുന്ന ബച്ചനുമായി രേഖ പ്രണയത്തിലാണെന്ന ഗോസിപ്പ് ഇന്നും ബോളിവുഡില്‍ ചര്‍ച്ചയാകാറുണ്ട്.