അഭിനയത്തില്‍ നിന്നും ചെറിയൊരു ബ്രേക്ക് എടുത്തിരിക്കുകയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്. താരത്തിന്റെതായി പുറത്തിറങ്ങിയ സിനിമകള്‍ ബോക്സോഫീസില്‍ വിജയിക്കാത്തതിനെ തുടര്‍ന്നാണ് ഷാരൂഖ് സിനിമയില്‍ നിന്നു ബ്രേക്ക് എടുത്തിരിക്കുന്നത്. പലരും പരാജയങ്ങളെക്കുറിച്ച് മറക്കാന്‍ ശ്രമിക്കുമ്പോള്‍ ഷാരൂഖ് ഒരു മടിയുമില്ലാതെയാണ് ഇതേക്കുറിച്ച് സംസാരിക്കുന്നത്.
ഒരു പരിപാടിക്കിടെ ആമസോണ്‍ മേധാവി ജെഫ് ബെസോസിനോട് ഷാരൂഖ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. “”ബാക്ക്സ്റ്റേജില്‍ ഷാരുഖിനോട് ഞാന്‍ സംസാരിച്ചിരുന്നു. ഞാന്‍ ഇതുവരെ കണ്ടിട്ടുള്ളവരില്വെച്ച് ഏറ്റവും വിനയമുള്ള വ്യക്തിയാണ് ഇദ്ദേഹം”” എന്ന് ജെഫ് പറഞ്ഞു. ഇതിന് മറുപടിയായാണ് “”എന്റെ അവസാന ചിത്രങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല, അതുകൊണ്ടു മാത്രമാണത്””” എന്ന് ഷാരൂഖ് പറഞ്ഞത്.
Lots of fun on stage with @iamsrk and Zoya Akhtar. pic.twitter.com/wdZ2tEsySX
— Jeff Bezos (@JeffBezos) January 17, 2020
Read more
സംവിധായിക സോയ അക്തറും ഷാരൂഖിനൊപ്പമുണ്ടായിരുന്നു. കമല്ഹാസന്, റിതേഷ് ദേശമുഖ്, ജെനീലിയ, വിദ്യ ബാലന്, സിദ്ധാര്‍ഥ് റോയ് കപൂര്‍, രാജ്കുമാര് റാവോ, പങ്കജ് ത്രിപാഠി, ഷിബാനി ഡണ്ടേക്കര്‍, കബീര്‍ ഖാന് എന്നിവരും പരിപാടിയില്‍ സന്നിഹിതരായിരുന്നു.