സുശാന്തിന്റെ മരണം ഉപയോഗിച്ച് ബോളിവുഡിനെ അപകീര്‍ത്തിപ്പെടുത്തുന്നു; പ്രതിഷേധവുമായി പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ്, പിന്തുണച്ച് കരീന കപൂറും താരങ്ങളും

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തില്‍ ലഹരിമരുന്ന ഉപയോഗത്തെ കുറിച്ച വിവരങ്ങള്‍ പുറത്തു വന്നതോടെ ബോളിവുഡ് സിനിമാരംഗം വീണ്ടും വിവാദത്തിലായിരിക്കുകയാണ്. ബോളിവുഡിനെ അപകീര്‍ത്തിപ്പെടുത്താനായി സുശാന്തിന്റെ മരണം ഉപയോഗിച്ചു എന്ന ആരോപണം ഉന്നയിച്ച് രംഗത്തെത്തിയ പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയെ പിന്തുണച്ച് നടി കരീന കപൂര്‍.

ബോളിവുഡിന് നേരെയുള്ള അപകീര്‍ത്തി പ്രചാരണങ്ങള്‍ക്കെതിരെ പുറത്തിറക്കിയ പ്രസ്താവന പങ്കുവെച്ചാണ് കരീന ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിരിക്കുന്നത്. “”എന്റെ വ്യവസായത്തിനൊപ്പം”” എന്നാണ് നിര്‍മ്മാതാവും സംവിധായികയുമായ സോയ അക്തറിന്റെ പങ്കുവെച്ച പ്രസ്താവന ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ച് കരീന കുറിച്ചത്.

BeFunky-collage (2)

വിദ്യ ബാലന്‍, ദിയ മിര്‍സ, നിമ്രത് കൗര്‍, ബിപാഷ ബസു, ഹര്‍സല്‍ മേത്ത, രാം ഗോപാല്‍ വര്‍മ്മ എന്നിവരും പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. യുവതാരത്തിന്റെ ദാരുണ മരണം ചലച്ചിത്ര മേഖലയെയും അതിലെ അംഗങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതിനുള്ള ഉപകരണമായി ഉപയോഗിച്ചു എന്ന് പ്രസ്താവനയില്‍ പറയുന്നു.

https://www.instagram.com/p/CEtwjTrJ7wS/

അഭിനേതാക്കള്‍ക്ക് പുറമേ നിരവധി ആളുകള്‍ക്ക് ജോലി നല്‍കുന്ന വ്യവസായം കൂടിയാണ് സിനിമാ മേഖല. മറ്റെല്ലാ വ്യവസായങ്ങളെ പോലെ അവിടെയും കുറവുള്ളവരുണ്ടാകും എന്നും പ്രസ്താവനയില്‍ പറയുന്നു. സുശാന്തിന്റെ നിര്യാണത്തെ തുടര്‍ന്ന് ബോളിവുഡ് കടുത്ത പരിശോധനയ്ക്ക് വിധേയമായ സമയത്താണ് ഈ പ്രസ്താവന എത്തിയിരിക്കുന്നത്.