മാനസിക നില തെറ്റുന്നത് പോലെ തോന്നി, സിനിമയുടെ ചിത്രീകരണം നിര്‍ത്തി വെയ്‌ക്കേണ്ടി വന്നു: മനോജ് ബാജ്‌പേയ്

സിനിമയില്‍ അഭിനയിക്കുന്നതിനിടെ താന്‍ നേരിട്ട വെല്ലുവിളികളെ കുറിച്ച് പറഞ്ഞ് നടന്‍ മനോജ് ബാജ്‌പേയ്. ‘ഗലി ഗുലേയാന്‍’ ചിത്രത്തില്‍ അഭിനയിച്ചതിനെ കുറിച്ചാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്. അഭിനയിച്ചു കൊണ്ടിരിക്കെ മാനസിക നില തെറ്റുന്നത് പോലെ തോന്നിയിരുന്നു എന്നാണ് മനോജ് ബാജ്‌പേയ് പറയുന്നത്.

സൈക്കോളജിക്കല്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് ഗലി ഗുലേയാന്‍. സിനിമ ചെയ്യുമ്പോള്‍ മാനസികനില തെറ്റുന്നത് പോലെ തോന്നി. അതിനാല്‍ കുറച്ച് സമയം ചിത്രീകരണം നിര്‍ത്തി വയ്‌ക്കേണ്ടി വന്നു. താന്‍ ഇതുവരെ ചെയ്തിട്ടുള്ളതില്‍ വച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞതും മികച്ചതുമായ റോളുകളില്‍ ഒന്നാണിത്.

ഗലി ഗുലേയാന്‍ ആമസോണ്‍ പ്രൈമില്‍ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട് എന്നാണ് താരം പറയുന്നത്. നിരവധി ദേശീയ-അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രത്തിന് വലിയ പ്രശംസ ലഭിച്ചിരുന്നു. രാജ്യത്തെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് സിനിമ നല്‍കണം എന്നായിരുന്നു ആഗ്രഹം.

എന്നാല്‍ അതിന് വലിയ പരിശ്രമം തന്നെ വേണ്ടി വന്നതായും മനോജ് ബാജ്‌പേയ് പറയുന്നുണ്ട്. ബുസാന്‍, ചിക്കാഗോ, ക്ലവ്‌ലാന്റ് അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

View this post on Instagram

A post shared by Manoj Bajpayee (@bajpayee.manoj)

Read more