യുക്രൈനില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. യുക്രൈന്‍ നഗരമായ സുമേയില്‍ ആണ് റഷ്യ ആക്രമണം നടത്തിയത്. സംഭവത്തില്‍ 7 കുട്ടികള്‍ അടക്കം 83 പേര്‍ക്ക് പരിക്കേറ്റതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഓശാന ദിനത്തില്‍ പള്ളിയില്‍ പോകുന്നതിനിടെ ആണ് ആക്രമണം നടന്നത്.
നഗരവീഥിയില്‍ ജനക്കൂട്ടത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ യുക്രൈന്‍ പ്രസിഡന്റ് വ്ലാദിമര്‍ സെലെന്‍സ്‌കി അപലപിച്ചു. റഷ്യയുടെ നരനായാട്ടിനെതിരെ ലോക നേതാക്കള്‍ ശക്തമായി പ്രതികരിക്കണമെന്ന് സെലെന്‍സ്‌കി ആവശ്യപ്പെട്ടു. ഈ വര്‍ഷം യുക്രൈനിലെ ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നാണിതെന്ന് സെലെന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.
Read more
നഗരമധ്യത്തില്‍ രണ്ട് മിസൈലുകളാണ് പതിച്ചത്. ഓശാന ഞായര്‍ ആഘോഷിക്കാന്‍ ആളുകള്‍ ഒത്തുകൂടിയിരിക്കെ രാവിലെ 10:15ന് ആണ് മിസൈല്‍ ആക്രമണം ഉണ്ടായത്. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ സജീവമായി തുടരുന്നതിനിടെയാണ് റഷ്യന്‍ ആക്രമണം. സ്റ്റീവ് വിറ്റ്‌കോവ്-പുടിന്‍ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് ആക്രമണം.