മഹാ കുംഭമേളയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ മൊണാലിസ എന്ന യുവതി ഇനി ബിഗ് സ്‌ക്രീനിലേക്ക്. മോനി ബോണ്‍സ്ലെ എന്ന യുവതി ബോളിവുഡ് സംവിധായകന്‍ സനോജ് മിശ്രയുടെ സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. ‘ഡയറി ഓഫ് മണിപ്പൂര്‍’ എന്ന സിനിമയിലൂടെയാകും മൊണാലിസ എത്തുക.
ഈ സിനിമയുമായി ബന്ധപ്പെട്ടപ്പെട്ട് മൊണാലിസയുമായി സംവിധായകന്‍ സംസാരിച്ചു എന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. മൊണാലിസയുടെ വീട്ടിലെത്തിയാണ് ചിത്രവുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പുവച്ചത് എന്നാണ് റിപ്പോര്‍ട്ട്. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇന്‍സ്റ്റഗ്രാമില്‍ ഇരുവരുടേയും ചിത്രം സനോജ് മിശ്ര പങ്കുവെച്ചിട്ടുണ്ട്. ‘രാമജന്മഭൂമി’, ‘ദി ഡയറി ഓഫ് വെസ്റ്റ് ബംഗാള്‍’, ‘കാശി ടു കശ്മീര്‍’ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് സനോജ് മിശ്ര. അതേസമയം, കുടുംബം അനുവദിക്കുകയാണെങ്കില്‍ അഭിനയിക്കുമെന്ന് മൊണാലിസ നേരത്തെ വ്യക്തമാക്കിയിരുന്നു.
മൊണാലിസയുടെ കണ്ണുകളോട് സാദൃശ്യമുള്ളതാണ് മോനിയുടെ കണ്ണുകളെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്. പിന്നീട് മോനി ജന്മനാടായ മധ്യപ്രദേശിലെ ഇന്‍ഡോറിലേക്ക് തിരിച്ചിരുന്നു. മോനിയുടെ ചിത്രങ്ങളും വീഡിയോയും പ്രചരിച്ചതോടെ മോനിയെ കാണാന്‍ നിരവധിപേര്‍ എത്തിയിരുന്നു.