ഗ്ലാമര്‍ വസ്ത്രം ധരിച്ചത്തിയതിന്റെ പേരില്‍ ട്രോളുകള്‍ ഏറ്റുവാങ്ങുകയാണ് ബോളിവുഡ് നടി മൗനി റോയ്. കഴുത്തിന്റെ ഭാഗത്ത് നിന്നും തെന്നി മാറുന്ന രീതിയിലായിരുന്നു താരത്തിന്റെ വസ്ത്രം. അന്ധേരിയിലെ ടി സീരിസ് സ്റ്റുഡിയോയില്‍ ആണ് നടി എത്തിയത്. കാറില്‍ നിന്നും താരം ഇറങ്ങിയതോടെ പാപ്പരാസികള്‍ വളഞ്ഞു.
ഡീപ് ബാക്ക് നെക്ക് ഉള്ള പ്രിന്റഡ് വസ്ത്രമാണ് മൗനി ധരിച്ചത്. കാറില്‍ നിന്ന് ഇറങ്ങിയപ്പോള്‍ തന്നെ വസ്ത്രത്തിന്റെ ഒരുഭാഗം ശരീരഭാഗത്തുനിന്നും മാറിയ അവസ്ഥയിലായിരുന്നു. കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് ഉറപ്പായതോടെ മൗനി ഉടന്‍ തന്നെ കാറിലേക്ക് ഓടിക്കയറുകയായിരുന്നു.
ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വിമര്‍ശനങ്ങളാണ് ഉയരുന്നത്. വസ്ത്രം ചേരുന്നില്ലെന്ന് സ്വയം തോന്നുന്നുണ്ടെങ്കില്‍ പിന്നെ എന്തിനാണ് ഇത് ധരിച്ച് പൊതുസ്ഥലത്ത് എത്തുന്നതെന്ന് വിമര്‍ശകര്‍ ചോദിക്കുന്നത്. വീഡിയോയുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും എത്തിയിട്ടുണ്ട്.
അതേസമയം, രണ്‍ബിര്‍ കപൂര്‍-ആലിയ ഭട്ട് ചിത്രം ബ്രഹ്‌മാസ്ത്രയില്‍ ആണ് മൗനി അഭിനയിക്കാന്‍ ഒരുങ്ങുന്നത്. അയാന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദമയന്തി ആയാണ് മൗനി എത്തുക. ദേവോന്‍ കാ ദേവ് മഹാദേവ്, നാഗിന്‍ സീരിസുകളിലൂടെ ശ്രദ്ധ നേടിയ താരമാണ് മൗനി റോയ്.
View this post on InstagramRead more