മുഗള്‍ സാമ്രാജ്യം പൈശാചികമാണെന്ന് പറയുന്നവര്‍ അവര്‍ നിര്‍മ്മിച്ച സ്മാരകങ്ങള്‍ അടിച്ച് തകര്‍ക്കണമെന്ന് ബോളിവുഡ് താരം നസിറുദ്ദീന്‍ ഷാ. മുഗളന്മാര്‍ ചെയ്തതെല്ലാം ഭീകരമാണെങ്കില്‍, താജ്മഹല്‍, ചെങ്കോട്ട, കുത്തബ് മിനാര്‍ എന്നിവയെ പവിത്രമായി കാണാതെ എല്ലാം ഇടിച്ചു നിരത്തണം എന്നാണ് നസിറുദ്ദീന്‍ ഷാ പറയുന്നത്.
രാജ്യം ഭരിക്കുന്ന സര്‍ക്കാരിലെ മന്ത്രിമാര്‍ മുഗള്‍ കാലഘട്ടത്തെ നിരന്തരം അധിക്ഷേപിക്കുകയാണ്. മുഗള്‍ കാലഘട്ടത്തിലെ പേരുകളുള്ള 40 ഗ്രാമങ്ങളുടെ പേര് മാറ്റാന്‍ ശ്രമിക്കുന്നത് മുതല്‍ രാഷ്ട്രപതി ഭവനിലെ ഉദ്യാനത്തിന്റെ പേര് ‘അമൃത് ഉദ്യാന്‍’ എന്ന് പുനര്‍നാമകരണം ചെയ്തത് വരെ ചരിത്രത്തെ മാറ്റിമറിക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്.
മുഗള്‍ സാമ്രാജ്യം ഇത്രയും പൈശാചികമായിരുന്നെങ്കില്‍ അതിനെ എതിര്‍ക്കുന്നവര്‍ എന്തുകൊണ്ട് അവര്‍ നിര്‍മ്മിച്ച സ്മാരകങ്ങള്‍ തകര്‍ക്കുന്നില്ല? അവര്‍ ചെയ്തതെല്ലാം ഭീകരമാണെങ്കില്‍, താജ്മഹല്‍, ചെങ്കോട്ട, കുത്തബ് മിനാര്‍ എന്നിവയെല്ലാം ഇടിച്ചു നിരത്തുക. മുഗളന്‍ നിര്‍മ്മിച്ച ചെങ്കോട്ടയെ എന്തുകൊണ്ടാണ് നമ്മള്‍ പവിത്രമായി കണക്കാക്കുന്നത്?
നമ്മള്‍ അവരെ മഹത്വവല്‍ക്കരിക്കേണ്ടതില്ല, അധിക്ഷേപിക്കേണ്ട ആവശ്യവുമില്ല. ടിപ്പു സുല്‍ത്താനെ അധിക്ഷേപിക്കുന്നു. ഇംഗ്ലീഷുകാരെ തുരത്താന്‍ ജീവന്‍ നല്‍കിയ മനുഷ്യനാണ്. ഇപ്പോള്‍ പറഞ്ഞു വരുന്നത് നിങ്ങള്‍ക്ക് ടിപ്പു സുല്‍ത്താനെ വേണോ രാമക്ഷേത്രം വേണോ? എന്നാണ്.
Read more
ഇത് എന്തു തരം യുക്തിയാണ്? ഇവിടെ സംവാദത്തിന് ഇടമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല, കാരണം അവര്‍ക്ക് ഒരിക്കലും എന്റെ കാഴ്ചപ്പാട് കാണാന്‍ കഴിയില്ല, എനിക്ക് അവരുടെ കാഴ്ചപ്പാടും എന്നാണ് നസിറുദ്ദീന്‍ ഷാ ബിജെപി പ്രവര്‍ത്തകരുടെ കണ്‍വെന്‍ഷനില്‍ സംസാരിക്കവെ പറഞ്ഞത്.