ഉര്‍വശി റൗട്ടേലയ്ക്ക് പിന്നാലെ മറ്റൊരു ബോളിവുഡ് താരം കൂടി തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സൂചന. നടി നേഹ ശര്‍മ്മ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ബിഹാറില്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് എത്തിയിരിക്കുന്നത്. നേഹയുടെ പിതാവും കോണ്‍ഗ്രസ് നേതാവുമായ അജയ് ശര്‍മയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
”ഭഗല്‍പുര്‍ കോണ്‍ഗ്രസിന് ലഭിക്കണം. ഞങ്ങള്‍ അവിടെ നിന്ന് മത്സരിച്ച് വിജയിക്കും. കോണ്‍ഗ്രസിന് ഭഗല്‍പുര്‍ ലഭിക്കുകയാണെങ്കില്‍ എന്റെ മകളെ അവിടെ നിന്ന് മത്സരിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കാരണം ഞാന്‍ എംഎല്‍എയാണല്ലേ.”
”പാര്‍ട്ടി പക്ഷേ എന്നോട് തന്നെ മത്സരിക്കാന്‍ ആവശ്യപ്പെട്ടാല്‍ ഞാന്‍ തീര്‍ച്ചയായും മത്സരിക്കും” എന്നാണ് അജയ് ശര്‍മ പറഞ്ഞത്. എന്നാല്‍ താന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന വാര്‍ത്തകളോട് നേഹ ശര്‍മ്മ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം, ക്രൂക്ക് എന്ന ഇമ്രാന്‍ ഹാഷ്മി ചിത്രത്തിലൂടെയാണ് നേഹ ശര്‍മ്മ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സോളോ എന്ന ചിത്രത്തിലൂടെ മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്.