ഇമ്രാന്‍ ഹാഷ്മിക്കെതിരെ ആരോപണങ്ങളുമായി പാക് നടന്‍ ജാവേദ് ഷെയ്ഖ്. ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും പോലുമില്ലാത്ത അഹങ്കാരമാണ് ഇമ്രാന്‍ ഹാഷ്മിക്ക് എന്നാണ് ജാവേദ് ഷെയ്ഖ് പറയുന്നത്. ‘ജന്നത്ത്’ എന്ന സിനിമയില്‍ ഒന്നിച്ച് അഭിനയിച്ചപ്പോള്‍ തന്നെ അവഗണിച്ചതിനെ കുറിച്ചാണ് ജാവേദ് സംസാരിച്ചത്. ഒരു എന്റര്‍ടെയ്ന്‍മെന്റ് യൂട്യൂബ് ചാനലിലാണ് നടന്‍ പ്രതികരിച്ചത്.
ചിത്രത്തിന്റെ നിര്‍മ്മാണം മഹേഷ് ഭട്ടും സംവിധാനം കുനാല്‍ ദേശ്മുഖുമാണ് നിര്‍വഹിച്ചത്. ഞാന്‍ സിനിമയുടെ ഭാഗമായി കരാര്‍ ഒപ്പിട്ടതിന് പിന്നാലെ അദ്ദേഹം എന്നോട് സിനിമയുടെ മുഴുവന്‍ കഥയും വിശദീകരിച്ചു തന്നു. അപ്പോഴൊന്നും ഇമ്രാന്‍ ഹാഷ്മിയെ കാണാനുള്ള ഒരു അവസരവും തനിക്ക് ലഭിച്ചില്ല.
പിന്നീട് അദ്ദേഹത്തെ കണ്ടപ്പോള്‍ കൈകൊടുക്കാനായി ശ്രമിച്ചെങ്കിലും തണുപ്പന്‍മട്ടിലുള്ള പ്രതികരണമാണ് നടന്റെ ഭാഗത്ത് നിന്നുണ്ടായത്. എന്നെ അവഗണിക്കുന്ന രീതിയിലാണ് കൈതന്നത്. പെട്ടന്ന് തന്നെ മുഖം തിരിക്കുകയും ചെയ്തു. ഇത് എന്നെ അലോസരപ്പെടുത്തി. ഷാരൂഖ് ഖാന്‍, അക്ഷയ് കുമാര്‍, സല്‍മാന്‍ ഖാന്‍ തുടങ്ങിയ വലിയതാരങ്ങള്‍ എന്നെ ബഹുമാനിക്കുന്നുണ്ട്.
ജാവേദ് ജി എന്നാണ് അഭിസംബോധന ചെയ്യാറുള്ളത്. അപ്പോഴാണ് ഈ ചെറുപ്പക്കാരന് ഇങ്ങനെയൊരു മനോഭാവം. സ്വയം എന്താണ് അയാള്‍ കരുതുന്നത്? ഇമ്രാന്‍ ഹാഷ്മി വരുമ്പോള്‍ ഞാന്‍ റിഹേഴ്സല്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. പക്ഷേ എന്നെ അദ്ദേഹം നോക്കിയത് പോലുമില്ല. സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കുന്നതുവരെയും അദ്ദേഹത്തോട് താന്‍ ഒന്നും സംസാരിച്ചില്ല എന്നാണ് ജാവേദ് ഷെയ്ഖ് പറയുന്നത്.