തുളസിത്തറയില്‍ രഹസ്യഭാഗത്തെ രോമം പറിച്ചിട്ടത് നിഷ്‌കളങ്കമല്ല; ഹോട്ടലുടമയ്ക്ക് മാനസികപ്രശ്നങ്ങളുണ്ടെന്ന വാദം അംഗീകരിക്കില്ല; കര്‍ശന നടപടി വേണെമന്ന് ഹൈക്കോടതി

ഗുരുവായൂരില്‍ ഹോട്ടലിന് മുന്‍പിലെ തുളസിത്തറയില്‍ രഹസ്യഭാഗത്തെ രോമം പറിച്ചിട്ട ഹോട്ടല്‍ ഉടമയ്ക്കെതിരേ നിയമപരമായ നടപടി സ്വീകരിക്കണമെന്ന താക്കീതുമായി ഹൈക്കോടതി.

ഹോട്ടലുടമയ്ക്ക് മാനസികപ്രശ്നങ്ങളുണ്ടെന്ന വാദം പ്രഥമദൃഷ്ട്യാ അംഗീകരിക്കാനാകില്ല. അങ്ങനെയുണ്ടെങ്കില്‍ എങ്ങനെയാണ് ഡ്രൈവിങ് ലൈസന്‍സും ഹോട്ടല്‍ ലൈസന്‍സും ലഭിച്ചതെന്നും അന്വേഷിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.

ഹിന്ദു സമൂഹം പവിത്രമായി കരുതുന്ന തുളസിത്തറക്ക് നേരെ ചെയ്ത പ്രവൃത്തി മത വികാരം വ്രണപ്പെടുത്തുന്നതാണെന്ന്

ഹോട്ടലുടമയുടെ പ്രവൃത്തിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചതിന്റെപേരില്‍ മതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷമുണ്ടാക്കാന്‍ ശ്രമിച്ചെന്നതടക്കമുള്ള കേസില്‍ അറസ്റ്റിലായ ആലപ്പുഴ സ്വദേശി ആര്‍. ശ്രീരാജിന് ജാമ്യം അനുവദിച്ച ഉത്തരവിലാണ് ഈ നിര്‍ദേശം.

ഗുരുവായൂരില്‍ ഹോട്ടല്‍ ഉടമയായ അബ്ദുല്‍ ഹക്കീമിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഹര്‍ജിക്കാരന്‍ നല്‍കിയ പെന്‍ഡ്രൈവിലെ ദൃശ്യങ്ങള്‍ കോടതി പരിശോധിച്ചു. കുറ്റം ചെയ്തയാള്‍ മനോരോഗിയാണെന്നാണ് പറയുന്നത്. എന്നാല്‍, വിഡിയോ ദൃശ്യങ്ങളില്‍നിന്ന് പ്രഥമദൃഷ്ട്യാ ഇത് സത്യമാണെന്ന് കരുതാനാവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.

Read more

സ്വന്തം പേരില്‍ ലൈസന്‍സുള്ള ഹോട്ടലും ഇയാള്‍ നടത്തുന്നുണ്ട്. ഒരു മനോരോഗിക്ക് എങ്ങനെ ഡ്രൈവിംഗ് ലൈസന്‍സ് കിട്ടിയെന്നും അന്വേഷിക്കണം. വിഡിയോ പ്രചരിപ്പിച്ചതെന്ന് പറയുന്ന ഇന്‍സ്റ്റഗ്രാം, ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ തന്റെ പേരിലുള്ളതല്ലെന്ന ഹരജിക്കാരന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ സ്വന്തവും തത്തുല്യ തുകക്കുമുള്ള രണ്ട് ആള്‍ ജാമ്യത്തിന്റെയും അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്.