ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാളിന്റെ ബയോപിക്കില്‍ നിന്നും ശ്രദ്ധ കപൂര്‍ പിന്മാറി. മറ്റ് ചിത്രങ്ങളുടെ തിരക്കുകള്‍ കൊണ്ടാണ് ശ്രദ്ധ ചിത്രത്തില്‍ നിന്ന് പിന്മാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്രദ്ധയ്ക്ക് പകരം പരിണീതി ചോപ്രയാകും സൈനയെ അവതരിപ്പിക്കുക. ചിത്രത്തിന് വേണ്ടി വലിയ തയ്യാറെടപ്പുകളും ഒരുക്കങ്ങളും നടത്തിയതിനു ശേഷമുള്ള ശ്രദ്ധയുടെ പിന്മാറ്റം ബോളിവുഡില്‍ ചര്‍ച്ചയായിട്ടുണ്ട്.
“സൈന”യ്ക്കായി കഴിഞ്ഞ സെപ്തംബര്‍ മുതല്‍ ഒരു കോച്ചിനു കീഴില്‍ ശ്രദ്ധ കഠിനമായ ബാഡ്മിന്റണ്‍ പരിശീലനം ആരംഭിച്ചിരുന്നു. വളരെയധികം ആകാംക്ഷയോടെയാണ് താന്‍ ഈ സിനിമയെ കാണുന്നതെന്നും തന്റെ അഭിനയ ജീവിതത്തിലെ ചാലഞ്ചിങ്ങ് റോളാണിതെന്നും ശ്രദ്ധ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഷൂട്ടിംഗ് തുടങ്ങുന്നതിന് ഏതാനും ദിവസങ്ങള്‍ മുമ്പ് ശ്രദ്ധയ്ക്ക് ഡെങ്കിപ്പനി ബാധിക്കുകയും ഇതേ തുടര്‍ന്ന് ഏപ്രിലേയ്ക്ക് ചിത്രീകരണം മാറ്റുകയുമായിരുന്നു. അങ്ങനെയിരിക്കെയാണ് ശ്രദ്ധ ചിത്രത്തില്‍ നിന്ന് പിന്മാറുന്നത്.
IT’S OFFICIAL… Parineeti Chopra to play renowned badminton player #SainaNehwal… She will start training for the biopic soon… Directed by Amole Gupte… Produced by Bhushan Kumar… Filming will be completed by 2019-end… Early 2020 release.
— taran adarsh (@taran_adarsh) March 15, 2019
Read more
എന്തായാലും പരിണീതി ചോപ്രയെ നായികയാക്കി ചിത്രീകരണം ഉടന്‍ തുടങ്ങാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. അമോല്‍ ഗുപ്തയാണ് ചിത്രത്തിന്റെ സംവിധാനം. ഈ വര്‍ഷം തന്നെ ചിത്രത്തിന്റെ പണികള്‍ പൂര്‍ത്തിയാക്കി, അടുത്ത വര്‍ഷം ആദ്യം ചിത്രം റിലീസിനെത്തിക്കാനാണ് നിര്‍മ്മാതാക്കള്‍ ശ്രമിക്കുന്നത്.