എന്നെ ചുംബിക്കാന്‍ പ്രിയങ്ക സമ്മതിച്ചില്ല, ആ വാര്‍ത്ത പ്രചരിക്കുകയും ചെയ്തു..; വെളിപ്പെടുത്തി അന്നു കപൂര്‍

നടി പ്രിയങ്ക ചോപ്ര തന്നെ ചുംബിക്കാന്‍ വിസമ്മതിച്ചതിനെ കുറിച്ച് പറഞ്ഞ് നടന്‍ അന്നു കപൂര്‍. വിശാല്‍ ഭരദ്വാജ് ചിത്രമായ ‘സാത് ഖൂന്‍ മാഫി’ന്റെ ചിത്രീകരണത്തിന് ഇടയിലായിരുന്നു സംഭവം. പ്രിയങ്കയ്ക്ക് താല്‍പര്യമില്ലാത്തതിനെ തുടര്‍ന്ന് ആ രംഗം ഒഴിവാക്കാന്‍ ശ്രമിച്ചു എന്നാണ് അന്നു കപൂര്‍ പറയുന്നത്.

ചിത്രത്തില്‍ നായികയുമായി അടുത്ത് ഇടപഴകുന്ന സീന്‍ ഉണ്ടായിരുന്നു. എന്നാല്‍ പ്രിയങ്ക ചോപ്രയ്ക്ക് ആ സീനില്‍ അഭിനയിക്കുന്നതിന് നാണമാണെന്ന് വിശാല്‍ ഭരദ്വാജ് എന്നോട് പറഞ്ഞു. അവര്‍ കംഫര്‍ട്ടബിള്‍ അല്ലെങ്കില്‍ ആ സീന്‍ ഒഴിവാക്കിയേക്കൂ എന്ന് ഞാന്‍ പറഞ്ഞു.

എന്നാല്‍ ആ സീന്‍ അവിടെ പ്രധാനപ്പെട്ടതും അത് എന്തിനാണ് അവിടെ നിന്ന് ഒഴിവാക്കുന്നത് എന്നുമായിരുന്നു വിശാല്‍ ഭരദ്വാജ് എന്നോട് ചോദിച്ചത്. പിന്നീട് ഒന്നിച്ചുള്ള സീനും ഒറ്റക്കുള്ള സീനും ചിത്രീകരിച്ചു. ഞാന്‍ അഭിനയിച്ച ഭാഗങ്ങളില്‍ സെറ്റില്‍ നിന്ന് ഏറെ പ്രശംസ ലഭിച്ചു.

അതിന് ശേഷം പ്രിയങ്ക ചോപ്ര അന്നു കപൂറിനെ ചുംബിക്കാന്‍ വിസമ്മതിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പരന്നു. അവര്‍ എന്താണ് പറഞ്ഞതെന്ന് എനിക്കറിയില്ല. എന്നാല്‍, അവിടെ ഒരു ഹീറോ ആയിരുന്നു ചുംബിക്കുന്ന സീനില്‍ ഉണ്ടായിരുന്നതെങ്കില്‍ പ്രിയങ്ക ചോപ്രയ്ക്ക് യാതൊരു പ്രശ്‌നവും ഉണ്ടാകുമായിരുന്നില്ല.

എന്നാല്‍ ആ സ്ഥാനത്ത് ഞാന്‍ ആയിരുന്നു. അതുകൊണ്ടായിരിക്കാം പ്രശ്‌നമുണ്ടായത് എന്നാണ് അന്നു കപൂര്‍ പറയുന്നത്. ജോണ്‍ എബ്രഹാം, നസറുദ്ദീന്‍ ഷാ, ഇര്‍ഫാന്‍ ഖാന്‍ എന്നിവരായിരുന്നു ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലെ അഭിനയത്തിന് പ്രിയങ്കയ്ക്ക് പ്രശംസകളും ലഭിച്ചിരുന്നു.

Read more