മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണിക്കെതിരെ വിവാദ പ്രസ്താവനകൾ നടത്തിയ യുവരാജ് സിങ്ങിൻ്റെ പിതാവ് യോഗ്‌രാജ് സിംഗ്, ഇപ്പോഴിതാ ധോണിയുടെ മികച്ച ക്യാപ്റ്റൻസിയെ പ്രശംസിച്ച് നാടകീയമായ യു-ടേൺ നടത്തിയിരിക്കുകയാണ്. ധോണിയെ പ്രചോദിതനായ ക്യാപ്റ്റൻ എന്ന് വിളിച്ച അദ്ദേഹം വിക്കറ്റ് റീഡ് ചെയ്യാനും ബൗളർമാരെ നയിക്കാനുമുള്ള അദ്ദേഹത്തിൻ്റെ കഴിവ് എടുത്തുകാട്ടി.
ഹെൽമെറ്റിൽ പന്ത് കൊള്ളിച്ച മികച്ചത് ജോൺസണെ തൊട്ടടുത്ത പന്തിൽ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്നും യുവിയുടെ പിതാവ് ഓർമിപ്പിച്ചു. “എംഎസ് ധോണി ഒരു മിടുക്കനായ ക്യാപ്റ്റനാണ്, അദ്ദേഹത്തിൻ്റെ മാർഗ്ഗനിർദ്ദേശത്തിൽ ടീമിന് നേട്ടങ്ങൾ ഉണ്ടായി. വിക്കറ്റ് റീഡ് ചെയ്ത് അയാൾ ബോളർമാർക്ക് നിർദേശം നൽകി. അവൻ ഒരു ഭയവും ഇല്ലാത്ത താരമാണ്, മിടുക്കാനുമാണ്” അദ്ദേഹം പറഞ്ഞു.
“മിച്ചൽ ജോൺസണിൻ്റെ പന്ത് ഒരിക്കൽ അയാളുടെ ഹെലമട്ടിൽ അടിച്ചു. അവൻ സങ്കടപ്പെട്ടില്ല, അടുത്ത പന്തിൽ പേസറെ സിക്സർ പറത്തി. അങ്ങനെ ഉള്ള തന്റേടം ഉള്ള ആളാണ് ധോണി ”അദ്ദേഹം കൂട്ടിച്ചേർത്തു.
2025-ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് ധോണിയെ നിലനിർത്തി. അഞ്ച് വർഷത്തിലേറെയായി ഇന്ത്യയെ പ്രതിനിധീകരിക്കാത്തതിനാൽ അദ്ദേഹം അൺക്യാപ്പ്ഡ് താരം എന്ന നിലയിലാണ് ടീമിൽ നിൽക്കുന്നത്.