തൊണ്ണൂറുകളിൽ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ സ്വാധീനിച്ച ടെലിവിഷനിൽ പരമ്പര ശക്തിമാൻ വെള്ളിത്തിരയിലേക്ക്. ചിത്രം പ്രഖ്യപിച്ചതിനു പിന്നാലെ ആരാണ് ശക്തിമാനാകുക എന്ന സംശയത്തിലാണ് ആരാധകർ.ശക്തിമാൻ ബിഗ് സ്ക്രീനിലേക്ക് എത്തുമ്പോൾ ശക്തിമാനായി പ്രേക്ഷക മനസ്സിലിടം പിടിച്ച മുകേഷ് ഖന്ന തന്നെയായിരിക്കും സിനിമയിലും നായകനെന്ന് മുകേഷ് ഖന്ന പറഞ്ഞു.
അതേ സമയം, ശക്തിമാനായി ബോളിവുഡ് സൂപ്പർ താരം രൺവീർ സിങ് വെള്ളിത്തിരയിലെത്തിമെന്ന തരത്തിലുള്ള വർത്തകളും പുറത്തു വന്നിട്ടുണ്ട് . അധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരുക്കുന്ന ബിഗ് ബജറ്റ് സിനിമക്കായുളള തയ്യാറെടുപ്പുകൾ തുടങ്ങിയതായും നായകൻ താൻ തന്നെയായിരിക്കുമെന്നും നടനെന്നും മുകേഷ് ഖന്ന പറഞ്ഞിരുന്നു.
അതേസമയം ശക്തിമാനായി ബോളിവുഡ് സൂപ്പർ താരം രൺവീർ സിങ് വെള്ളിത്തിരയിലെത്തിമെന്ന തരത്തിലുള്ള വർത്തകളും പുറത്തു വന്നിരുന്നു. വാർത്തയെ പറ്റിയുള്ള ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തു വന്നിട്ടില്ല. സൂപ്പർഹീറോയെ അവതരിപ്പിക്കാൻ രൺവീർ സമ്മതം മൂളിയതായാണ് സൂചന.450 എപ്പിസോഡുകളിലായി തൊണ്ണൂറുകളിൽ ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്യ്ത പരമ്പരയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്.
Read more
1997 മുതൽ 2005 വരെ എട്ട് വർഷങ്ങളോളം ദൂരദർശനിൽ സംപ്രേഷണം തുടർന്നിരുന്ന ശക്തിമാൻ ഇന്ത്യൻ ടെലിവിഷൻ സ്ക്രീനിലെ എക്കാലത്തെയും വലിയ ഹിറ്റ് പരമ്പരകളിൽ ഒന്നാണ്.കുട്ടിക്കാലത്തെ തങ്ങളുടെ സൂപ്പർഹീറോയെ ബിഗ് സ്‌ക്രീനിൽ കാണാൻ സാധിക്കുന്നതോടെ ഒരു തലമുറയ്ക്ക് ഗൃഹാതുരമായ ഓർമ്മകളിലേക്കുള്ള തിരിച്ചു വരവിന് കൂടിയാണ് അവസരമൊരുങ്ങുന്നത്.