സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തില്‍ നിര്‍മ്മാതാവും സംവിധായകനുമായ കരണ്‍ ജോഹര്‍, നടന്‍ സല്‍മാന്‍ ഖാന്‍, നിര്‍മ്മാതാവ് ഏക്താ കപൂര്‍, സഞ്ജയ് ലീല ബന്‍സാലി എന്നിവര്‍ക്കെതിരെ കേസ് എടുക്കാന്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ബിഹാര്‍ കോടതി തള്ളി.
അഭിഭാഷകനായ സുധീര്‍ കുമാര്‍ ഓജ നല്‍കിയ ഹര്‍ജിയാണ് മുസാഫര്‍പൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുകേഷ് കുമാര്‍ തള്ളിയത്. കോടതിയുടെ അധികാരപരിധിക്ക് പുറത്തുള്ള വിഷയമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്. ബോളിവുഡിലെ സ്വജനപക്ഷപാതവും വിവേചനവുമാണ് സുശാന്ത് ആത്മഹത്യ ചെയ്യാന്‍ കാരണമായത് എന്നായിരുന്നു പ്രധാന ആരോപണം.
ജൂണ്‍ 14-ന് ആണ് സുശാന്ത് സിംഗ് രജ്പുത്തിനെ ബാന്ദ്രയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെ ബോളിവുഡിലെ സ്വജനപക്ഷപാതത്തെ കുറിച്ച് വെളിപ്പെടുത്തി കങ്കണ റണൗട്ട് അടക്കമുള്ള പല താരങ്ങളും രംഗത്തെത്തിയിരുന്നു.
Read more
സുശാന്തിന്റെ മരണത്തെ തുടര്‍ന്നുള്ള അന്വേഷണം പുരോഗമിക്കുകയാണ് ബന്ധുക്കളും സുഹൃത്തുക്കളുമടക്കം 36 പേരെ ചോദ്യം ചെയ്തു കഴിഞ്ഞു. നിര്‍മ്മാതാക്കളായ യഷ് രാജ് പ്രൊഡക്ഷന്‍സിനെയും സഞ്ജയ് ലീല ബന്‍സാലിയെയും മുംബൈ പൊലീസ് ചോദ്യം ചെയ്തിരുന്നു.