ജന്മദിനത്തില്‍ പൂര്‍ണനഗ്നനായി പ്രകൃതിക്കൊപ്പം ആഘോഷം.. 14 വര്‍ഷമായി തുടരുന്ന രീതിയെന്ന് വിദ്യുത് ജമാല്‍; ചര്‍ച്ചയാകുന്നു

ഹിമാലയന്‍ യാത്രയില്‍ നിന്നുള്ള നടന്‍ വിദ്യുത് ജമാലിന്റെ ചിത്രങ്ങള്‍ ചര്‍ച്ചയാകുന്നു. പൂര്‍ണനഗ്നനായുള്ള ചിത്രങ്ങളാണ് വിദ്യുത് ജമാല്‍ പങ്കുവച്ചിരിക്കുന്നത്. ഇന്ന് 43-ാം ജന്മദിനം ആഘോഷിക്കുന്ന താരം, പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായാണ് ഹിമാലയത്തിലേക്ക് യാത്ര തിരിച്ചത്.

നഗ്നനായി അരുവികളില്‍ കുളിക്കുന്നതും ഭക്ഷണം പാകം ചെയ്യുന്നതുമായ ചിത്രങ്ങളാണ് വിദ്യുത് പങ്കുവച്ചിരിക്കുന്നത്. 14 വര്‍ഷങ്ങളായി താന്‍ ഇങ്ങനെയാണ് പിറന്നാള്‍ ആഘോഷിക്കുന്നത് എന്നും വിദ്യുത് പങ്കുവച്ച ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചിട്ടുണ്ട്.

”ഹിമാലയന്‍ പര്‍വതങ്ങളിലേക്കുള്ള എന്റെ യാത്ര. 14 വര്‍ഷം മുമ്പ് ആരംഭിച്ചതാണ്. 10 ദിവസത്തോളം ഞാന്‍ ഇവിടെ ഒറ്റയ്ക്ക് ചിലവഴിക്കാറുണ്ട്. ആഡംബരം നിറഞ്ഞ ജീവിതത്തില്‍ നിന്നും ഇങ്ങോട്ടേക്ക് വരുമ്പോള്‍ പ്രകൃതി നല്‍കുന്ന ശാന്തമായ അന്തരീക്ഷത്തില്‍ ഞാന്‍ ആരാണെന്നും എന്താണെന്നും സ്വയം അറിയാനും പ്രതിരോധിക്കാനുമുള്ള ആദ്യ പടിയാകും.”

”എന്റെ കംഫര്‍ട്ട് സോണിന് പുറത്ത് എനിക്ക് സുഖമാണ്. പ്രകൃതിയിലേക്ക് ഞാന്‍ ട്യൂണ്‍ ചെയ്യപ്പെടുന്നു. സന്തോഷത്തിന്റെയും സ്‌നേഹത്തിന്റെയും സ്പന്ദനങ്ങള്‍ സ്വീകരിക്കുകയും പുറപ്പെടുവിക്കുകയും ചെയ്യുന്ന ഡിഷ് ആന്റിനയായി ഞാന്‍ എന്നെത്തന്നെ സങ്കല്‍പ്പിക്കുന്നു…” എന്ന് പറഞ്ഞു കൊണ്ടുള്ള നീണ്ട കുറിപ്പാണ് വിദ്യുത് പങ്കുവച്ചിരിക്കുന്നത്.