'രണ്‍വീറിന്റെ തലയെടുക്കാന്‍ എനിക്ക് പറ്റും, അവന് തിരിച്ചും, ആരാണ് ഞങ്ങള്‍ പ്രണയത്തിലാണെന്ന് പറഞ്ഞത്'; അനുഷ്‌ക ശര്‍മ്മ പറഞ്ഞത്..

ദീപിക പദുക്കോണിന് മുമ്പ് രണ്‍വീര്‍ സിംഗ് അനുഷ്‌ക ശര്‍മ്മയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ദീര്‍ഘനാളത്തെ ഒരു പ്രണയം തകര്‍ന്നതിന് ശേഷമാണ് താന്‍ ദീപികയുമായി കണ്ടുമുട്ടിയത് എന്ന് രണ്‍വീര്‍ പറഞ്ഞിരുന്നു. ഇതോടെയാണ് രണ്‍വീര്‍ അനുഷ്‌കയുമായി ഡേറ്റിംഗില്‍ ആയിരുന്ന കാര്യമാണ് പറഞ്ഞതെന്ന പ്രചാരണങ്ങള്‍ എത്തിയത്.

അനുഷ്‌ക ശര്‍മ്മയുടെ പഴയൊരു അഭിമുഖത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയ ഇപ്പോഴും ചര്‍ച്ചയാക്കിയിരിക്കുന്നത്. എന്തുകൊണ്ടാണ് താന്‍ രണ്‍വീര്‍ സിംഗിനെ ഡേറ്റ് ചെയ്യാതിരുന്നത് എന്നാണ് വീഡിയോയില്‍ അനുഷ്‌ക പറയുന്നത്. പരസ്പരം കൊല്ലാന്‍ പോലും തങ്ങള്‍ക്ക് കഴിയുമെന്നാണ് അനുഷ്‌ക പറയുന്നത്.

”നിങ്ങള്‍ക്ക് എന്നെയും രണ്‍വീറിനെയും നന്നായി അറിയാമെങ്കില്‍, ഞങ്ങള്‍ വളരെ വ്യത്യസ്തരാണെന്ന് മനസിലാക്കും. ഞങ്ങള്‍ തമ്മില്‍ വളരെ അസ്ഥിരമായ ബന്ധമാണ്. ഞാന്‍ വളരെ ഗൗരവമുള്ള ഒരാളാണ്, അവന്റെ തലയെടുക്കാന്‍ പോലും എനിക്ക് കഴിയും, അവന് തിരിച്ചും അങ്ങനെ തന്നെയാണ്.”

”നമ്മള്‍ വളരെ വ്യത്യസ്തമായ രീതികളിലാണ് ജീവിതത്തെ കാണുന്നത്. അവന്‍ വളരെ പ്രായോഗികനായ വ്യക്തിയാണ്, ഞാന്‍ നേരെ തിരിച്ചും. എനിക്ക് അവനെ ഇഷ്ടമാണ്. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം ഒരു പ്രണയം നിസാരമായിരിക്കില്ല.”

Read more

”ഞാന്‍ മറ്റൊരാള്‍ക്കൊപ്പം ആകുമ്പോള്‍ അയാള്‍ എന്നെ ശാന്തമാക്കേണ്ടതുണ്ട്. അല്ലെങ്കില്‍ അതൊരു നല്ല ബന്ധമായിരിക്കില്ല” എന്നാണ് അനുഷ്‌ക ശര്‍മ്മ പറഞ്ഞത്. അതേസമയം, അനുഷ്‌ക ശര്‍മ്മയുടെ ‘ബാന്‍ഡ് ബാജാ ബാരാത്’ എന്ന ചിത്രത്തിലൂടെയാണ് രണ്‍വീര്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.