ആ നടിക്ക് വായ്‌നാറ്റമായിരുന്നു, ഏറ്റവും നന്നായി ചുംബിക്കുന്നത് മല്ലിക ഷെരാവത്തും: ഇമ്രാന്‍ ഹാഷ്മി

ഇമ്രാന്‍ ഹാഷ്മി സിനിമകളിലെ ചുംബന രംഗങ്ങള്‍ എന്നും ചര്‍ച്ചയാകാറുണ്ട്. താന്‍ ചെയ്ത ചുംബന രംഗങ്ങളെ കുറിച്ചും ഒപ്പം അഭിനയിച്ച നായികമാരെ കുറിച്ചും ഇമ്രാന്‍ തുറന്നു പറഞ്ഞിട്ടുണ്ട്. നന്നായി ചുംബിക്കുന്നത് ആരാണ്, ഏറ്റവും മോശം ആരാണ് എന്നായിരുന്നു താരം പറഞ്ഞത്.

മര്‍ഡര്‍ എന്ന ചിത്രത്തില്‍ മല്ലിക ഷെരാവത്തുമായുള്ള ചുംബന രംഗമാണ് ഏറ്റവും മികച്ചത് എന്നാണ് ഇമ്രാന്‍ ഹാഷ്മി പറയുന്നത്. ഇമ്രാനെയും മല്ലികയെയും താരങ്ങളാക്കി മാറ്റിയ സിനിമയായിരുന്നു മര്‍ഡര്‍. ചിത്രത്തില്‍ ഒരുപാട് ചുംബന രംഗങ്ങളും ഉണ്ടായിരുന്നു.

ഇരുവരുടെയും ഓണ്‍ സ്‌ക്രീന്‍ കെമിസ്ട്രി ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഓഫ് സ്‌ക്രീനില്‍ ഇമ്രാനും മല്ലികയും തമ്മില്‍ പരസ്യമായി തന്നെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. പരസ്പരം സംസാരിക്കുന്നത് പോലും ഇരുവരും നിര്‍ത്തിയിരുന്നു.

അതേസമയം ഏറ്റവും മോശം ചുംബനത്തെ കുറിച്ചും ഇമ്രാന്‍ പറയുന്നുണ്ട്. എന്നാല്‍ ആ നടിയുടെ പേര് മാത്രം വെളിപ്പെടുത്താന്‍ ഇമ്രാന്‍ തയ്യാറായില്ല. വായ്‌നാറ്റമായിരുന്നു ആ നടിയുടെ പ്രശ്‌നം. ഇമ്രാന്റെ വാക്കുകള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയിരിന്നു.

Read more

സല്‍മാന്‍ ഖാന്‍ ചിത്രം ടൈഗര്‍ 3 ആണ് ഇമ്രാന്റെതായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. വില്ലന്‍ വേഷത്തിലാണ് ഇമ്രാന്‍ ചിത്രത്തില്‍ എത്തുന്നത്. നടന്റെ കരിയറിലെ ഏറ്റവും വലിയ വേഷങ്ങളില്‍ ഒന്നാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.