അന്ന് മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ വിളിച്ച് ഒപ്പം കിടത്തിയത് ഇക്കാരണം കൊണ്ടാണ്, പ്രേതത്തെയല്ല ഞാന്‍ പേടിക്കുന്നത്: ഇഷ ഗുപ്ത

ബോളിവുഡിന്റെ മോശം വശങ്ങളെ കുറിച്ച് പലപ്പോഴും തുറന്നു പറഞ്ഞിട്ടുള്ള താരങ്ങളില്‍ ഒരാളാണ് നടി ഇഷ ഗുപ്ത. സംവിധായകരില്‍ നിന്നും ഉണ്ടായ മോശം അനുഭവങ്ങളെ കുറിച്ചും കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചും ഇഷ ഗുപ്ത തുറന്നു പറഞ്ഞിട്ടുണ്ട്. ഇഷ പറഞ്ഞ കാര്യങ്ങള്‍ വീണ്ടും ശ്രദ്ധ നേടുകയാണ്.

ഒരു ഡയറക്ടര്‍ സെറ്റില്‍ വച്ച് ചീത്ത വിളിച്ചിട്ടുണ്ട്. താന്‍ അങ്ങനെ സെറ്റില്‍ ലേറ്റ് ആയി വരുന്ന ആളല്ല. ഒരു ദിവസം വസ്ത്രത്തിന്റെ പ്രശ്‌നം വന്നു. അസിസ്റ്റന്റ് ഡയറക്ടറോട് പറഞ്ഞിരുന്നു. പക്ഷെ അവര്‍ തമ്മില്‍ കമ്മ്യൂണിക്കേഷനില്‍ പ്രശ്‌നം വന്നു. താന്‍ സെറ്റില്‍ എത്തിയപ്പോള്‍ ക്ഷമിക്കണം എന്ന് പറഞ്ഞു.

ഡയറക്ടര്‍ ഹിന്ദിയില്‍ തന്നെ ചീത്ത പറഞ്ഞു. താന്‍ ശാന്തതയോടെ സംസാരിച്ചെങ്കിലും പിന്നെയും അയാള്‍ മോശമായി സംസാരിച്ചു. രണ്ടാമതും ചീത്ത പറഞ്ഞപ്പോള്‍ താന്‍ പ്രതികരിച്ചു. അതേ വസ്ത്രത്തില്‍ തന്നെ സെറ്റില്‍ നിന്ന് ഇറങ്ങി. പിന്നീട് പ്രൊഡ്യൂസര്‍മാരും ഇപിമാരും വിളിച്ചു. രണ്ട് ദിവസത്തിന് ശേഷം സംവിധായകന്‍ മാപ്പ് പറഞ്ഞു.

ഔട്ട് ഡോര്‍ ഷൂട്ടിനിടെ തന്റെ പേഴ്‌സണല്‍ സ്‌പേസിലേക്ക് കയറാന്‍ ശ്രമിച്ച ഒരു സംവിധായകന്‍ ഉണ്ടായിരുന്നു. മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ തന്റെ ഒപ്പം കിടത്തിയാണ് ഈ സാഹചര്യത്തെ താന്‍ മറി കടന്നത്. പ്രേതത്തെ അല്ല താന്‍ പേടിച്ചത്. ഈ വ്യക്തിയെ ആണ്. താരങ്ങളുടെ മക്കളോട് അവര്‍ ഇങ്ങനെ ചെയ്യില്ല.

കാരണം അവരുടെ മാതാപിതാക്കള്‍ ഇവരെ തീര്‍ക്കുമെന്ന് അവര്‍ക്ക് അറിയാം. ഒന്നും നടക്കില്ലെന്നായപ്പോള്‍ തന്നോട് പ്രതികാര മനോഭാവത്തില്‍ പെരുമാറിയിട്ടുണ്ട്. സമാനമായി ഒരു നിര്‍മ്മാതാവ് ആഗ്രഹത്തിന് വഴങ്ങാത്തതിന് സിനിമയില്‍ നിന്നും പുറത്താക്കാന്‍ ശ്രമിച്ചിരുന്നു എന്നൊക്കെയാണ് ഇഷ പറയുന്നത്.