ആമിര്‍ ചിത്രത്തോട് അന്ന് കാജോള്‍ നോ പറഞ്ഞു, അതിന് കാരണം ആമിര്‍ തന്നെയായിരുന്നു; വെളിപ്പെടുത്തി സംവിധായകന്‍

ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് കാജോള്‍. ഷാരൂഖ് ഖാന്‍-കാജോള്‍ ജോഡി ബോളിവുഡില്‍ ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. ബോളിവുഡിലെ സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി കാജോള്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ആമിര്‍ ഖാനൊപ്പം അഭിനയിക്കാനുള്ള അവസരം കാജോള്‍ ഒരിക്കല്‍ നിരസിച്ചിരുന്നു.

സംവിധായകന്‍ ധര്‍മേഷ് ദര്‍ശന്‍ ആണ് ഒരു അഭിമുഖത്തിനിടെ ഇക്കാര്യം വ്യക്തമാക്കിയത്. ആമിര്‍ ഖാനൊപ്പം സിനിമ ചെയ്യാന്‍ കാജോള്‍ വിസമ്മതിക്കുകയായിരുന്നു. ധര്‍മ്മേഷ് ദര്‍ശന്‍ സംവിധാനം ചെയ്ത ‘മേള’ ആയിരുന്നു ചിത്രം. കജോള്‍ സിനിമയുടെ ഭാഗമാകാന്‍ വിസമ്മതിച്ചു.

അക്കാലത്ത് ധാരാളം ടേക്കുകള്‍ എടുക്കുന്നതായി ആമിറിന്റെ പേരില്‍ പരാതിയുണ്ടായിരുന്നു. സാധാരണ ഒറ്റ ടേക്കില്‍ രംഗങ്ങള്‍ അവതരിപ്പിക്കുന്ന സ്വതസിദ്ധമായ അഭിനയശൈലിയായിരുന്നു കാജോളിന്റെത്. പിന്നീട് ട്വിങ്കിള്‍ ഖന്നയെ കേന്ദ്രകഥാപാത്രമാക്കി ചിത്രം നിര്‍മ്മിച്ചു.

Read more

ചിത്രത്തിന് ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞെങ്കിലും നെഗറ്റീവ് റിവ്യൂകളാണ് ചിത്രത്തിന് ലഭിച്ചത്. മേള സംവിധാനം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും എന്നാല്‍ അമ്മയാണ് തന്നെ ആ സിനിമയെടുക്കാന്‍ നിര്‍ബന്ധിച്ചതെന്നും ധര്‍മേഷ് അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.