ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

ഐസിസി ചാമ്പ്യന്‍സ് ട്രോഫിയുടെ ഒമ്പതാം പതിപ്പ് 19 ദിവസങ്ങളിലായി നടക്കും. ടൂര്‍ണമെന്റിന്റെ ഗ്രൂപ്പുകളും മത്സരങ്ങളും ഐസിസി പ്രഖ്യാപിച്ചു. ടൂര്‍ണമെന്റ് ഫെബ്രുവരി 19 ന് കറാച്ചിയില്‍ ആരംഭിച്ച് മാര്‍ച്ച് 9 ന് അവസാനിക്കും. എട്ട് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ 15 മത്സരങ്ങള്‍ നടക്കും. പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റിലെ ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായില്‍് നടക്കും.

പാകിസ്ഥാനില്‍ റാവല്‍പിണ്ടി, ലാഹോര്‍, കറാച്ചി എന്നീ മൂന്ന് വേദികളിലായാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ഓരോ പാകിസ്ഥാന്‍ വേദിയിലും മൂന്ന് ഗ്രൂപ്പ് ഗെയിമുകള്‍ വീതം ഉണ്ടാകും. ഇന്ത്യ യോഗ്യത നേടിയില്ലെങ്കില്‍ മാര്‍ച്ച് 9 ന് ലാഹോര്‍ ഫൈനലിന് ആതിഥേയത്വം വഹിക്കും. ഇന്ത്യ ഫൈനലിലെത്തിയാല്‍ ആ മത്സരം ദുബായില്‍ നടക്കും.

ഇന്ത്യ ഉള്‍പ്പെടുന്ന മൂന്ന് ഗ്രൂപ്പ് മത്സരങ്ങളും ആദ്യ സെമി ഫൈനലും ദുബായില്‍ നടക്കും. സെമിഫൈനലിനും ഫൈനല്‍ മത്സരത്തിനും റിസര്‍വ് ദിനങ്ങളുണ്ടാകും.

ആതിഥേയരായ പാകിസ്ഥാനും ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് എന്നിവര്‍ക്കുമൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ഗ്രൂപ്പ് ബിയില്‍ അഫ്ഗാനിസ്ഥാന്‍, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്നു.

ഫെബ്രുവരി 19ന് കറാച്ചിയില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ പാകിസ്ഥാന്‍ ന്യൂസിലന്‍ഡിനെ നേരിടും. അടുത്ത ദിവസം ബംഗ്ലാദേശിനെ നേരിടുന്നതോടെയാണ് ഇന്ത്യയുടെ മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഫെബ്രുവരി 23നാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം.

ഗ്രൂപ്പുകൾ:

ഗ്രൂപ്പ് എ – പാകിസ്ഥാൻ, ഇന്ത്യ, ന്യൂസിലാൻഡ്, ബംഗ്ലാദേശ്

ഗ്രൂപ്പ് ബി – ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാൻ, ഇംഗ്ലണ്ട്

ചാമ്പ്യൻസ് ട്രോഫി ഷെഡ്യൂൾ:

ഫെബ്രുവരി 19, പാകിസ്ഥാൻ v ന്യൂസിലാൻഡ്, കറാച്ചി, പാകിസ്ഥാൻ

ഫെബ്രുവരി 20, ബംഗ്ലാദേശ് v ഇന്ത്യ, ദുബായ്

ഫെബ്രുവരി 21, അഫ്ഗാനിസ്ഥാൻ v ദക്ഷിണാഫ്രിക്ക, കറാച്ചി, പാകിസ്ഥാൻ

ഫെബ്രുവരി 22, ഓസ്‌ട്രേലിയ v ഇംഗ്ലണ്ട്, ലാഹോർ, പാകിസ്ഥാൻ

ഫെബ്രുവരി 23, പാകിസ്ഥാൻ v ഇന്ത്യ, ദുബായ്

ഫെബ്രുവരി 24, ബംഗ്ലാദേശ് v ന്യൂസിലാൻഡ്, റാവൽപിണ്ടി, പാകിസ്ഥാൻ

ഫെബ്രുവരി 25, ഓസ്ട്രേലിയ v ദക്ഷിണാഫ്രിക്ക, റാവൽപിണ്ടി, പാകിസ്ഥാൻ

ഫെബ്രുവരി 26, അഫ്ഗാനിസ്ഥാൻ v ഇംഗ്ലണ്ട്, ലാഹോർ, പാകിസ്ഥാൻ

ഫെബ്രുവരി 27, പാകിസ്ഥാൻ v ബംഗ്ലാദേശ്, റാവൽപിണ്ടി, പാകിസ്ഥാൻ

ഫെബ്രുവരി 28, അഫ്ഗാനിസ്ഥാൻ v ഓസ്ട്രേലിയ, ലാഹോർ, പാകിസ്ഥാൻ

മാർച്ച് 1, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, കറാച്ചി, പാകിസ്ഥാൻ

മാർച്ച് 2, ന്യൂസിലാൻഡ് v ഇന്ത്യ, ദുബായ്

മാർച്ച് 4, സെമി ഫൈനൽ 1, ദുബായ്

മാർച്ച് 5, സെമി ഫൈനൽ 2, ലാഹോർ, പാകിസ്ഥാൻ

മാർച്ച് 9, ഫൈനൽ, ലാഹോർ (ഇന്ത്യ യോഗ്യത നേടിയാല്‍ ദുബായിൽ)

Read more

മാർച്ച് 10, റിസർവ് ദിനം