സെലിബ്രിറ്റിയായതിനാൽ ഇവളെ ഒന്നു ആക്രമിച്ചേക്കാം എന്ന ”മനോരോഗം”പിടിപ്പെട്ടവരുണ്ടെന്ന് നടി സാനിയ അയ്യപ്പൻ. അത്തരക്കാരെ കൈകാര്യം ചെയ്യുന്ന രീതിയും നടി ഒരു മാധ്യമവുമായുളള അഭിമുഖത്തിൽ വ്യക്തമാക്കി.
Read more
സിനിമാതാരം എന്നതിനെക്കാളുപരി ഞാൻ ഒരു വ്യക്തി കൂടിയാണ്. സെലിബ്രിറ്റിയായതിനാൽ ഇവളെ ഒന്നു ആക്രമിച്ചേക്കാം എന്ന ”മനോരോഗം”പിടിപ്പെട്ടവരുണ്ട്. ആദ്യം ഞാൻ ഒരു പരിധി നിശ്ചയിക്കും. അതിനുശേഷം എനിക്ക് നേരെ മോശം മെസേജ് വന്നാൽ അടുത്ത സെക്കൻഡിൽ പ്രതികരിക്കും.നമ്മളെ മാനസികമായി തളർത്താനാണ് ഇത്തരം വിമർശനം.അതു ചെയ്യുന്നവർക്ക് ഒരു സുഖമാണ്. എന്നാൽ വിമർശനവും ആരോപണവും എന്നെ തളർത്താറില്ല. തുടക്കത്തിൽ വിഷമമുണ്ടായിരുന്നു. വെറുതേ ആരോപണം ഉണ്ടാവുമ്പോൾ ആർക്കും വിഷമം തോന്നും. മോശം മെസേജ് ഇപ്പോൾ എന്റെ അക്കൗണ്ടിൽ വരാറില്ല. അതിനു കാരണം എന്റെ പ്രതികരണം തന്നെയാണ്. എന്നാൽ ഇതിനു ഒരു നല്ലവശം കൂടിയുണ്ട്. ഇടയ്ക്ക് നല്ല ട്രോൾ വരും. ട്രോളർമാർക്ക് ഇപ്പോൾ എന്നോട് ചെറിയ ഇഷ്ടമാണ്.സോഷ്യൽ മീഡിയ ഞങ്ങൾ യൂത്തിനെ ഒരുപാട് സ്വാധീനിച്ചു. മോശക്കാരെന്ന് യൂത്തിനെ പോലെ പഴി കേൾക്കുകയാണ് സോഷ്യൽ മീഡിയയും. എല്ലാത്തിനും നല്ലതും ചീത്തയുമായ വശങ്ങളുണ്ട്.