'അതൊരു രഹസ്യമാണ്'; ദൃശ്യം 3, സൂചന നൽകി മോഹൻലാൽ

ദൃശ്യം മൂന്നാം ഭാഗത്തിന്റെ സൂചന നൽകി മോഹൻലാൽ. ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രമായിരുന്നു ദൃശ്യം. മികച്ച പ്രേക്ഷക പ്രശംസ നേടിയ ചിത്രത്തിൻ്റെ മൂന്നാം ഭാ​ഗവുമുണ്ടെന്ന് സൂചന നൽകി മോഹൻലാൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അന്താരാഷ്ട്ര മാധ്യമമായ ഗൾഫ് ന്യൂസിന് നൽകിയ അഭിമുഖത്തിലണ് മോഹൻലാലിന്റെ പ്രതികരണം.

‘നിങ്ങൾ എല്ലാവരും ദൃശ്യം മൂന്നാം ഭാഗത്തിനായി കാത്തിരിക്കുകയാണെന്ന് അറിയാം. അതൊരു രഹസ്യമാണ്, പിന്നീട് സംസാരിക്കാം’ എന്നാണ് മോഹൻലാൽ പറയുന്നത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായി മാറിക്കഴിഞ്ഞു. ദൃശ്യം രാജ്യമാകെ ഒരു ഇംപാക്ട് ഉണ്ടാക്കിയ സിനിമയാണെന്നും മോഹൻലാൽ അഭിപ്രായപ്പെട്ടു. ഇന്ത്യയിലുള്ള മിക്കവരും കണ്ടിട്ടുള്ള സിനിമയാണ് ദൃശ്യമെന്ന് തന്റെ അനുഭവം പങ്കുവച്ച് മോഹൻലാൽ പറഞ്ഞു.

മറ്റ് ഭാഷാ പ്രേക്ഷകർ ദൃശ്യം കാരണം നിരവധി മലയാളം സിനിമകൾ കാണാൻ തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീഡിയോയ്ക്ക് പിന്നാലെ ‘സംഭവം ഇറുക്ക്’ എന്നാണ് ആരാധകരുടെ കമന്റ്. ‘ദൃശ്യം വലിയ ഇംപാക്ട് ഉണ്ടാക്കിയ സിനിമയാണ്. ഇന്ത്യയിലെ മിക്ക ആൾക്കാരും ആ സിനിമ കണ്ടിട്ടുണ്ട്. ഗുവാഹത്തിയിലെ കാമാക്കിയ എന്ന ഒരു അമ്പലത്തിൽ പോയപ്പോൾ അവിടെയുള്ള പൂജാരി മുതൽ എല്ലാവരും ദൃശ്യം കണ്ടവരാണ്.

Read more

അവർ എനിക്കൊപ്പം ഫോട്ടോ എടുക്കണമെന്ന് പറഞ്ഞപ്പോൾ എങ്ങനെയാണ് അറിയുയെന്ന് താൻ ചോദിച്ചു. അപ്പോൾ അവർ ദൃശ്യം കണ്ടിട്ടുണ്ടെന്നാണ് പറഞ്ഞത്. ദൃശ്യം കാരണം അവർ നിരവധി മലയാളം സിനിമകൾ കണ്ടിട്ടുണ്ട്. ആർ ആർ ആർ, കെജിഎഫ്, വിക്രം, പുഷ്പ തുടങ്ങിയ സിനിമകൾ ഒരു ഓളം ഉണ്ടാക്കിയിട്ടുണ്ട്.