മമ്മൂട്ടിക്കൊപ്പമുള്ള സിനിമ അനുഭവം പങ്കുവച്ച് നടൻ സഞ്ജു ശിവറാം. ഒരാനയെ നമുക്ക് എത്ര നേരം വേണമെങ്കിലും കണ്ടുകൊണ്ടിരിക്കാൻ ഭയങ്കര രസമാണെന്നും അതുപോലെയാണ് മമ്മൂട്ടിയെ കണ്ടുകൊണ്ടിരിക്കുമ്പോഴെന്നും സഞ്ജു പറഞ്ഞു. അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ നിരീക്ഷിക്കുന്നത് വളരെ രസമാണ്. അതിൽ നിന്ന് ഒരു ചെറിയ സൈക്കോ സംഭവം നമ്മളിലും വർക്ക് ചെയ്യുമെന്നും ‘റോഷാക്കി’ന്റെ പ്രൊമോ ഷന്റെ ഭാഗമായി കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
നല്ലൊരു സിനിമ കിട്ടണമെന്ന് കൊതിച്ചിരുന്ന സമയത്താണ് നിസാം തന്നെ സിനിമയിലേയ്ക്ക് വിളിക്കുന്നത്. നിന്നെയാണ് ഈ സിനിമയിലേക്ക് ആദ്യം കാസ്റ്റ് ചെയ്തതെന്ന് പിന്നീട് താൻ തിരക്കഥ വായിക്കാൻ ചെന്നപ്പോൾ തിരക്കഥാകൃത്ത് തന്നോട് പറഞ്ഞു. അതെനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരവും വികാരനിർഭരമായ ഒരു നിമിഷവുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
തന്റെ സിനിമയോടുള്ള കൊതിയെ തൃപ്തപ്പെടുത്താൻ പറ്റിയ ഒരു നിമിഷം കൂടിയായിരുന്നു അത്. ഇത് ഒരു അനുഗ്രഹം കൂടിയാണ്. നമ്മൾ പലപ്പോഴും മെമ്മറീസ് ഉണ്ടാക്കുമ്പോൾ അത് അപ്പോൾ മനസിലാവില്ല. എന്നാൽ നമ്മൾ ജീവിക്കുന്നത് തന്നെ ഓർമ്മകളിലാണ്. ഈ സിനിമയിലൂടെയും അഭിനയുക്കുന്ന സമയത്തും താൻ മെമ്മറീസ് ഉണ്ടാക്കുകയായിരുന്നു.
Read more
മമ്മൂക്കയെ കണ്ടുകൊണ്ടിരിക്കുകയാണ്. ഒരാനയെ നമുക്ക് എത്ര നേരം വേണമെങ്കിലും കണ്ടുകൊണ്ടിരിക്കാം, അത് ഭയങ്കര രസമാണ്. അതുപോലെയാണ് അദ്ദേഹം. മമ്മൂക്കയെ കണ്ടുകൊണ്ടിരിക്കുക, അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ നിരീക്ഷിക്കുക, ചോദിക്കുക, അത് വളരെ രസമാണ് ഒരു കൊതിയാണ്. അതിൽ നിന്ന് ഒരു ചെറിയ സൈക്കോ സംഭവം നമ്മളിലും വർക്ക് ചെയ്യുമെന്നും സഞ്ജു കൂട്ടിച്ചേർത്തു. ‘റോഷാക്ക്’ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം സഞ്ജുവും കേന്ദ്ര കഥാപാത്രത്തിലെത്തുന്നുണ്ട്