66കാരി മഡോണയ്ക്ക് 28കാരന്‍ വരന്‍; വിവാഹനിശ്ചയം കഴിഞ്ഞു? വജ്ര മോതിരം ഉയര്‍ത്തികാട്ടി പോപ് താരം

പോപ് താരം മഡോണ വീണ്ടും വിവാഹത്തിനൊരുങ്ങുന്നു. മഡോണയുടെ വിവാഹനിശ്ചയം കഴിഞ്ഞെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. അകീം മോറിസിനൊപ്പം പുതുവര്‍ഷത്തില്‍ പങ്കുവച്ച ചിത്രമാണ് ഈ റിപ്പോര്‍ട്ടുകള്‍ക്ക് ആധാരം. വജ്രമോതിരം അണിഞ്ഞ വിരല്‍ ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന ചിത്രമാണ് മഡോണ പങ്കുവച്ചത്. എന്നാല്‍ വിവാഹനിശ്ചയത്തെ കുറിച്ച് മഡോണയോ അകീമോ പ്രതികരിച്ചിട്ടില്ല.

അകീമും മഡോണയും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ മുമ്പേ പ്രചരിച്ചിരുന്നു. എന്നാല്‍ 66 വയസുള്ള മഡോണ 28 വയസ് മാത്രം പ്രായമുള്ള ഒരാളുമായി പ്രണയത്തിലാകുമോ എന്ന ചോദ്യമാണ് ആരാധകരില്‍ നിന്നും ഉയരുന്നത്. മഡോണയുടെ മകന്റെ പ്രായം പോലും അകീമിന് ഇല്ല. എന്നാല്‍ പ്രണയത്തിന് പ്രായമില്ലെന്ന അഭിപ്രായവുമായി ചിലര്‍ രംഗത്തെത്തുന്നുണ്ട്.

Madonna, 66, Fuels Engagement Rumors With Akeem Morris, 28, While Flashing  Diamond Ring On THAT Finger

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ അകീം മോറിസിനൊപ്പമുള്ള പ്രണയ ചിത്രം മഡോണ പങ്കുവച്ചിരുന്നു. പിന്നാലെയാണ് ഇരുവരും ചര്‍ച്ചകളില്‍ നിറഞ്ഞത്. മഡോണയുടെ 66ാം പിറന്നാള്‍ ആഘോഷ ചിത്രങ്ങളിലും അകീം മോറിസ് നിറസാന്നിധ്യമായിരുന്നു. സെപ്റ്റംബറിലും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

മഡോണയ്ക്ക് പുതിയ പങ്കാളിയുണ്ടെന്ന് മാസങ്ങള്‍ക്ക് മുമ്പ് മകന്‍ ഡേവിഡ് ബാന്ദ വെളിപ്പെടുത്തിയിരുന്നു. ഇത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. റോക്കോ റിച്ചി, മേഴ്‌സി ജെയിംസ്, ലോര്‍ഡ്‌സ് ലിയോണ്‍ എന്നിവരാണ് മഡോണയുടെ മറ്റ് മക്കള്‍. രണ്ട് തവണയാണ് മഡോണ വിവാഹം ചെയ്തിട്ടുള്ളത്.