രോഹിതും കോഹ്‌ലിയും വിരമിക്കാൻ ഒരുങ്ങുന്നോ ? തോൽവിക്ക് പിന്നാലെ വമ്പൻ വെളിപ്പെടുത്തലുമായി ഗൗതം ഗംഭീർ; ഒപ്പം നൽകിയത് അപായ സൂചനയും

ഗൗതം ഗംഭീർ ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക് വരുന്നു എന്ന വാർത്തകൾ വന്നപ്പോൾ ആരാധകർ ഒരുപാട് പ്രതീക്ഷിച്ചിരുന്നു. ശാന്തനും കൂൾ സ്വഭാവ രീതിക്ക് പേര് കേട്ട ദ്രാവിഡ് പരിശീലകനായപ്പോൾ കിട്ടിയ നേട്ടങ്ങളെക്കാൾ പതിന്മടങ്ങ് നേട്ടങ്ങൾ ആക്രമണ പരിശീലക രീതിയുടെയും കളി ശൈലിയുടെയും സ്വഭാവത്തിന് ഉടമായ ഗംഭീർ എത്തുമ്പോൾ കിട്ടുമെന്ന് അവർ കരുതി. എന്തായാലും ടി 20 ലോകകകപ്പ് ജയിച്ച് ദ്രാവിഡ് പരിശീലക സ്ഥാനത്ത് എത്തിയതിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റിന് മറക്കാൻ ആഗ്രഹിക്കുന്ന കുറച്ച് മാസങ്ങളും പരമ്പരകളുമാണ് കഴിഞ്ഞു പോയതെന്ന് പറയാം.

വന്നാൽ സ്റ്റാൻഡ് ഇൻ നായകൻ ജസ്പ്രീത് ബുംറ ഇന്ന് പന്തെറിയില്ല എന്ന് പറഞ്ഞപ്പോൾ തന്നെ ഇത് പ്രതീക്ഷിച്ചത് ആയിരുന്നു. എന്തായാലും അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല. താരത്തിന്റെ അഭാവം മുതലെടുത്ത് ഇന്ത്യയെ സിഡ്നി ടെസ്റ്റിൽ ആറ് വിക്കറ്റിന് തകർത്തെറിഞ്ഞ് ഓസ്ട്രേലിയ 3-1ന് സ്വന്തമാക്കി. മൂന്നാം ദിനം 162 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 58-3 എന്ന സ്കോറിൽ പതറിയെങ്കിലും ഉസ്മാൻ ഖവാജയുടെയും ട്രാവിസ് ഹെഡിൻറെയും ബ്യൂ വെബ്സ്റ്ററുടെയും ബാറ്റിംഗ് മികവിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ഗംഭീറിന്റെ നേതൃത്വത്തിൽ തുടർച്ചയായ രണ്ടാം ടെസ്റ്റിലാണ് ടീം തോൽവി സമ്മതിക്കുന്നത്.

എന്തായാലും മത്സരശേഷം സംസാരിച്ച ഗംഭീർ പറഞ്ഞത് ഇങ്ങനെ- “ടീമിന് ഒരു കളിക്കാരനെ ആശ്രയിക്കാനാവില്ല. ബുംറ ഇല്ലാതിരുന്നതുകൊണ്ടാണ് ഞങ്ങൾ തോറ്റതെന്ന് ഞാൻ പറയില്ല. ഒരുപാട് ചെറുപ്പക്കാർ ഉത്തരവാദിത്വം കാണിച്ചു. ജയ്‌സ്വാൾ, റെഡ്ഡി, ആകാശ്, സിറാജ്, സുന്ദർ, എല്ലാവരും മികവ് കാണിച്ചു.” ഇംഗ്ലണ്ട് പര്യടനത്തിനുള്ള മാറ്റങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഇങ്ങനെ. “ഇതിനെക്കുറിച്ച് ചിന്തിക്കാൻ ഇനിയും ഒരുപാട് സമയം ഉണ്ട് . 6 മാസം സമയം ഉണ്ട്. അപ്പോൾ ഒരുപാട് കാര്യങ്ങൾ ആലോചിക്കാൻ സമയം ഉണ്ട്.”അദ്ദേഹം പറഞ്ഞു.

രോഹിത് കോഹ്‌ലി തുടങ്ങിയ താരങ്ങളുടെ വിരമിക്കൽ സംബന്ധിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെ “ഒരു കളിക്കാരൻ്റെയും ഭാവിയെക്കുറിച്ച് എനിക്ക് അഭിപ്രായം പറയാൻ കഴിയില്ല, അത് അവരാണ് തീരുമാനിക്കേണ്ടത്. അവർക്ക് ആത്മാർത്ഥമായ പ്രതിബദ്ധത ഉണ്ട്. ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ട് കൊണ്ടുപോകാൻ അവർക്ക് സാധിക്കും.” അദ്ദേഹം പറഞ്ഞു.

എന്തായാലും ഗംഭീറിനും ഇന്ത്യൻ ക്രിക്കറ്റിനും അതിനിർണായക മാസങ്ങളാണ് വരാനിരിക്കുന്നത് എന്ന് ഉറപ്പാണ്.