'അദ്ദേഹത്തെ പോലെ ഇത്ര കെയറിംഗ് ആയിട്ടുള്ള വേറെ മനുഷ്യൻ ഇല്ല, സെറ്റിൽ വന്നാൽ ആദ്യ രണ്ട് ദിവസം ഭയങ്കര ചെക്കിംഗാണ്'; നിർമ്മാതാവ്

ഇന്ന് മലയാളത്തിൽ അറിയപ്പെടുന്ന നിർമ്മാതാക്കളിൽ ഒരാളാണ് ആന്റണി പെരുമ്പാവൂർ. മോഹൻലാലിന്റെ ഡ്രെെവറായെത്തി പിന്നീട് ആശീർവാദ് ഫിലിംസിന്റെ ഓണറായി മാറിയതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി നിർമ്മാതാവ് സന്തോഷ്‌ ദാമോദരൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്. ആൻ്റണി എത്ര വലിയ നിർമ്മാതാവ് ആണെങ്കിലും മോഹൻലാൽ കഴിഞ്ഞെ അദ്ദേഹത്തിന് എന്തുമുള്ളു. അത് അടുത്ത് അറിഞ്ഞ വ്യക്തിയാണ് താൻ.

ചന്ദ്രത്സവം സനിമയുടെ ഷൂട്ടിങ്ങിന്റെ സമയത്ത് തന്റെ അടുത്ത് അദ്ദേഹത്തിന്റെ കാര്യങ്ങൾ നോക്കണെ എന്ന് ഏൽപിച്ചിട്ടാണ് ആൻ്റണി പോയത്. സാധാരണ രീതിയിൽ മോഹൻലാലിന്റെ ഷൂട്ടിന്റെ സമയത്ത് അദ്ദേഹം മോഹൻലാലിനൊപ്പം 30-40 ദിവസം വരെ കൂടെ നിൽക്കാറുണ്ടെന്നും സന്തോഷ് പറഞ്ഞു.

കഴിവ് കൊണ്ടുമാത്രം രക്ഷപെട്ട വ്യക്തിയാണ് ആന്റണി പെരുമ്പാവൂർ. അതുകൊണ്ടാണ് ഇന്നും അദ്ദേഹത്തിന്റെ സ്ഥാപനം വിജയകരമായി മുന്നോട്ട് പോകുന്നതെന്നും സന്തോഷ് കൂട്ടിച്ചേർത്തു.  2000 ൽ നരസിംഹം എന്ന സിനിമയിൽ മോഹൻലാലിനൊപ്പം ചേർന്ന് ആദ്യമായ നിർമാണത്തിൽ പങ്കാളിയായ ആന്റണി പെരുമ്പാവൂർ പിന്നീട് രാവണപ്രഭു, നരൻ, ദൃശ്യം, ലൂസിഫർ തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് സിനിമകൾ ബി​ഗ്സ്ക്രീനിലെത്തിച്ചിട്ടുണ്ട്.