നടൻ ആര്യ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ക്യാപ്റ്റൻ. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ബിഹെെൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിനിടെ തന്റെ പേര് മാറ്റത്തെ കുറിച്ച് ആര്യ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തന്റെ ആദ്യ സിനിമയായ ‘ഉള്ളം കേക്കുമേ’ എന്ന ചിത്രത്തിന്റെ സംവിധായ ജീവയാണ് തന്റെ പേര് മാറ്റിയത്.
ഇന്റസ്ട്രിയിൽ ആര്യ എന്ന് വിളിക്കുവെങ്കിലും വീട്ടിൽ എല്ലാവരും തന്നെ ഇപ്പോഴും ജംഷാദ് എന്ന് തന്നെയാണ് വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആര്യ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ക്യാപ്റ്റൻ. സയൻസ് ഫിക്‌ഷൻ ത്രില്ലറാണ് ചിത്രം.
ശക്തി സൗന്ദർ രാജൻ സംവിധാനം ചെയ്യുന്ന ചിത്രം അന്യഗ്രഹ ജീവികളെ വേട്ടയാടാൻ നിയോഗിക്കപ്പെട്ട മിലിറ്ററി ഓഫിസറുടെ കഥയാണ് പറയുന്നത്. ഐശ്വര്യ ലക്ഷ്മിയാണ് സിനിമയിൽ നായികയായെത്തിരിക്കുന്നത്.
Read more
എസ്.യുവ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ഡി. ഇമ്മനാണ്. ക്യാപ്റ്റന്റെ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത് പ്രദീപ് ഇ.രാഘവാണ്. ഹരീഷ് ഉത്തമൻ, കാവ്യ ഷെട്ടി, ഗോകുൽ ആനന്ദ്, സുരേഷ് മേനോൻ, ഭരത് രാജ്, അമ്പുലി ഗോകുൽ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.