ആള്‍ക്കാര്‍ എന്നെ ജഡ്ജ് ചെയ്യുമോ എന്ന പേടിയുണ്ട്.. മോശം കമന്റിടുന്നത് എന്റെ മറുപടിക്ക് വേണ്ടിയാണെന്ന് ചിലര്‍ പറയും: അഭയ ഹിരണ്‍മയി

ഒരിടയ്ക്ക് ഏറെ സൈബര്‍ ആക്രമണം നേരിടേണ്ടി വന്ന ഗായികയാണ് അഭയ ഹിരണ്‍മയി. സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള ലിവിംഗ് റിലേഷന്‍ഷിപ്പും ബ്രേക്കപ്പും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ തനിക്കെതിരെ വരുന്ന എല്ലാ നെഗറ്റീവ് കമന്റുകള്‍ക്കും അഭയ മറുപടി കൊടുക്കാറുണ്ട്.

തനിക്ക് സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകളെ കുറിച്ചാണ് അഭയ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പല തരത്തിലുള്ള മെസ്സേജുകളാണ് വരാറുള്ളത്. എല്ലാ ദിവസവും അങ്ങനെ എന്തെങ്കിലും കാണും.

‘ഐ ലവ് യൂ ചേച്ചീ, ചേച്ചിയെ എനിക്ക് കല്യാണം കഴിക്കണം’ എന്നൊക്കെയുള്ള മെസേജുകള്‍ വരാറുണ്ട്. ‘അഭയ ഫ്രീയാണോ, കോഫി ഡേറ്റിന് വരുമോ’ എന്ന ചോദ്യങ്ങളൊക്കെ വരാറുണ്ട്. അതൊക്കെ കാണുമ്പോള്‍ തനിക്ക് സന്തോഷമാണ്. പല തരത്തിലാണ് ആളുകള്‍ നമ്മളെ സ്വീകരിക്കുന്നത്.

നെഗറ്റീവ് മെസേജുകളും വരാറുണ്ട്. ചില സമയത്ത് മറുപടി കൊടുക്കാറുണ്ട്. ആ സമയത്തെ മൂഡ് അനുസരിച്ചിരിക്കും അത്. അറ്റന്‍ഷന് വേണ്ടിയായിരിക്കും ചിലര്‍ ചോദിക്കുന്നത്. ‘അതിന് വേണ്ടിയാണ് മോശം കമന്റിട്ടത്. നിങ്ങള്‍ മറുപടി തന്നല്ലോ, സന്തോഷം’ എന്നൊക്കെ ചിലര്‍ പറയാറുണ്ട്.

താന്‍ അങ്ങനെ സൂപ്പര്‍ കോണ്‍ഫിഡന്റായ സ്ത്രീയല്ല. തന്റേതായ ഇന്‍സെക്യൂരിറ്റീസുണ്ട്, അത് എല്ലാവര്‍ക്കും ഉണ്ടാവുമല്ലോ. ആള്‍ക്കാര്‍ തന്നെ ജഡ്ജ് ചെയ്യുമോയെന്ന തരത്തിലുള്ള പേടിയൊക്കെ ഉണ്ടാവറുണ്ട്. അതൊക്കെ മറച്ചുവെച്ചാണ് താന്‍ മുന്നേറുന്നത് എന്നാണ് അഭയ കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.