ചെയ്യാത്ത തെറ്റിന് വരെ ക്ഷമ ചോദിച്ച ആളാണ് ഞാന്‍, കുറേ ഭയപ്പെടുത്തുന്ന അനുഭവങ്ങള്‍ എനിക്കുണ്ടായിട്ടുണ്ട്: അഭിരാമി സുരേഷ്

ബന്ധങ്ങളുടെ പ്രധാന്യത്തെക്കുറിച്ചും ചെയ്യാത്ത തെറ്റിന് പോലും ക്ഷമ പറഞ്ഞ് അത് മുന്നോട്ട് പോവുമ്പോള്‍ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് അഭിരാമി സുരേഷ്. എത്ര പ്രിയപ്പെട്ടവരാണെങ്കിലും നമ്മളെ മനസിലാക്കാതെ എല്ലാത്തിനും നമ്മള്‍ കാലു പിടിച്ചു ജീവിക്കേണ്ടി വന്നാല്‍ സ്‌നേഹം കൊണ്ട് നമ്മള്‍ നമ്മളെ മറക്കുകയാണ് അഭിരാമി പറയുന്നു.

ഒരു ബന്ധത്തെ നമ്മള്‍ വില കല്‍പ്പിക്കുമ്പോള്‍ ചെയ്ത തെറ്റിനും ചെയ്യാത്ത തെറ്റിനും ചെയ്യാന്‍ പോവുന്ന തെറ്റിനുമൊക്കെയായി ക്ഷമാപണം നടത്തേണ്ടി വരാറുണ്ട്. പല രീതിയിലാണ് ആളുകള്‍ ഇത് കൈകാര്യം ചെയ്യുന്നത്. ആ റിലേഷന്‍ഷിപ്പിനെ നിലനിര്‍ത്താന്‍ വേണ്ടി ചെയ്യാന്‍ വേണ്ടിയിട്ട് ചെയ്യാത്ത തെറ്റിന് വരെ ക്ഷമ ചോദിച്ചയാളാണ് ഞാന്‍. അതിന് വേണ്ടി ഒരുപാട് കരഞ്ഞിട്ടുണ്ട്. കുറേ ഭയപ്പെടുത്തുന്ന അനുഭവങ്ങള്‍ എനിക്കുണ്ടായിട്ടുണ്ട്.

നമ്മളോട് പൊറുക്കാന്‍ പറ്റാത്തൊരു തെറ്റ് ചെയ്താല്‍ അയാളെ എന്ത് ചെയ്യണമെന്നറിയാതെ കൂടെക്കൂട്ടരുത്. എല്ലാവരും വ്യത്യസ്തമായി ചിന്തിക്കുന്നവരാണ്. കാഴ്ചപ്പാടുകളും സമീപനങ്ങളും വ്യത്യസ്തമാണ്. ഒരു വീഴ്ച വന്നുവെന്ന് കരുതി നമ്മള്‍ ചെയ്യാത്ത കാര്യത്തിനോ നമ്മളൊരിക്കലും ചെയ്യില്ലാത്ത കാര്യത്തിനോ വേണ്ടി ക്ഷമ ചോദിക്കാന്‍ നില്‍ക്കരുത്. എത്ര പ്രധാനപ്പെട്ട വ്യക്തിയാണെങ്കിലും കെഞ്ചി പുറകെ പോവരുത്.

Read more

നമ്മളുടെ ഭാഗം പോലും കേള്‍ക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ അതില്‍ നിന്നും സ്വയം ഒഴിഞ്ഞുപോവുന്നതാണ് നല്ലതെന്നും അഭിരാമി സുരേഷ് കൂട്ടിച്ചേര്‍ത്തു.