കഴിഞ്ഞ വർഷം നടന്ന മെഗാ താരലേലത്തിൽ 10 കോടി രൂപയ്ക്ക് ചെന്നൈ സ്വന്തമാക്കിയ താരമാണ് നൂർ അഹമ്മദ്. എന്നാൽ അതിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നിരുന്നു. 10 കോടി രൂപ വെറുതെ കളഞ്ഞെന്നും, ബെഞ്ചിൽ ഇരിക്കാൻ അത്രയും തുകയുടെ ആവശ്യങ്ങൾ ഇല്ല എന്നും വിമർശനങ്ങൾ ഉയർന്നിരുന്നു.
എന്നാൽ അതിനുള്ള മറുപടി ചെന്നൈയുടെ ആദ്യ മത്സരത്തിൽ നൂർ അഹമ്മദ് കൊടുത്തു. 4 ഓവറിൽ 18 റൺസ് വഴങ്ങി 4 വിക്കറ്റുകളും താരം സ്വന്തമാക്കി. മുംബൈക്ക് മേൽ തീ മഴ പൈയിക്കുകയായിരുന്നു നൂർ അഹമ്മദ്. സീസണിലെ വരും മത്സരങ്ങളിൽ രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവർക്ക് മികച്ച പിന്തുണ നൽകാൻ താരത്തിന് സാധിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.
മുംബൈയുടെ നില അതീവ ഗുരുതരാവസ്ഥയിലാണ്. രോഹിത് ശർമ്മ, സൂര്യ കുമാർ യാദവ്, തിലക്ക് വർമ്മ, റയാൻ റെക്കിൾട്ടൺ, വിൽ ജാക്ക്‌സ്, നമന് ദിർ എന്നിവർ മോശമായ പ്രകടനമാണ് കാഴ്ച വെച്ചത്. 17 ഓവറിൽ 125 റൺസിന് 7 എന്ന നിലയിലാണ് മുംബൈ ഇന്ത്യൻസ് നിൽക്കുന്നത്.