‘പത്താന്‍’ വിവാദത്തില്‍ പ്രതികരിച്ച് നടന്‍ ബൈജു സന്തോഷ്. കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചെത്തിയ ‘ബേശരം രംഗ്’ എന്ന ഗാനത്തിനെതിരെ സംഘപരിവാര്‍ അടക്കമുള്ള സംഘടനകള്‍ എത്തിയതോടെയാണ് സിനിമ വിവാദത്തിലായത്. അവനവന്റെ കാര്യം നോക്കി നടന്നാല്‍ പോരെ എന്നാണ് ബൈജു ചോദിക്കുന്നത്.
”അവരവര്‍ക്ക് ഇഷ്ടമുള്ള ഡ്രസ് അവര്‍ ഇടുകയോ ഇടാതിരിക്കുകയോ ചെയ്യട്ടേ. ഇവിടെ ആര്‍ക്കാണ് ഇത്ര കുത്തിക്കഴപ്പ് ഇതിനൊക്കെ? അവനവന്റെ കാര്യം നോക്കി നടന്നാല്‍ പോരെ. എന്തിനാണ് മറ്റുള്ളവരിലേക്ക് നോക്കുന്നത്. സ്വന്തം വീട്ടില്‍ എന്ത് നടക്കുന്നു എന്നതല്ല അയല്‍വക്കത്തെ വീട്ടില്‍ എന്ത് നടക്കുന്നു എന്നാണ് എത്തി നോക്കുന്നത്.”
”അത് നോക്കാതിരുന്നാല്‍ ഈ കഴപ്പൊക്കെ തീരും. മാത്രമല്ല ഒരു ഡ്രസ് മാത്രമല്ല അതില്‍ ഇട്ടേക്കുന്നത്. ഒരേയൊരു ഡ്രസ് അല്ല, ഒരുപാട് ഡ്രസുകള്‍ ആ പാട്ടില്‍ മാറി മാറി വരുന്നില്ലേ…” എന്നാണ് ബൈജു പറയുന്നത്. ‘ആനന്ദം പരമാനന്ദം’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ്മീറ്റിലാണ് നടന്‍ സംസാരിച്ചത്.
Read more
നേരത്തെ പൃഥ്വിരാജും ഈ വിവാദത്തോട് പ്രതികരിച്ചിരുന്നു. ഒരു കലാരൂപത്തോട് ഇങ്ങനെ ചെയ്യുന്നതില്‍ വിഷമമുണ്ട് എന്നായിരുന്നു പൃഥ്വിരാജ് പ്രതികരിച്ചത്. അതേസമയം, ഗാനവിവാദത്തില്‍ ഷാരൂഖ് ഖാനെതിരെ വധഭീഷണിയുമായി ഹിന്ദു സന്യാസി രംഗത്തെത്തിയിട്ടുണ്ട്. ഷാരൂഖിനെ കണ്ടാല്‍ ജീവനോടെ കത്തിക്കുമെന്നാണ് പരംഹംസ് ആചാര്യ പറഞ്ഞത്.