കന്നഡ താരം കിച്ച സുദീപ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതിനെ വിമര്‍ശിച്ച് നടന്‍ പ്രകാശ് രാജ്. അടുത്ത മാസം നടക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കിച്ച സുദീപ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചത്. കിച്ച സുദീപിന്റെ പ്രസ്താവന ഞെട്ടിച്ചെന്നും വേദന തോന്നി എന്നുമാണ് പ്രകാശ് രാജ് പറയുന്നത്.
”കിച്ച സുദീപിന്റെ പ്രസ്താവന എന്നെ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്തു” എന്നാണ് പ്രകാശ് രാജ് പറഞ്ഞത്. സുദീപ് ബിജെപിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രകാശ് രാജ് തള്ളിയിരുന്നു.
”ഇത് കര്‍ണാടകയില്‍ പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന നിരാശരായ ബിജെപിക്കാര്‍ പ്രചരിപ്പിച്ച വ്യാജ വാര്‍ത്തയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. കിച്ച സുദീപ് വിവേകമുള്ള പൗരനാണ്” എന്നായിരുന്നു പ്രകാശ് രാജിന്റെ ആദ്യ പ്രതികരണം.
എന്നാല്‍ കിച്ച സുദീപിന്റെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെയാണ് പ്രകാശ് രാജ് ഞെട്ടല്‍ രേഖപ്പെടുത്തിയത്. അതേസമയം, ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച സുദീപ്, പാര്‍ട്ടിക്കായി പ്രചാരണം നടത്തുമെന്നും എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നുമാണ് പറഞ്ഞത്.
Read more
കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ ഗോഡ് ഫാദര്‍ എന്നാണ് ഇന്നലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ കിച്ച സുദീപ് വിശേഷിപ്പിച്ചത്. ഏത് പാര്‍ട്ടിയില്‍ ആയിരുന്നാലും അദ്ദേഹത്തെ പിന്തുണയ്ക്കുമെന്നും കിച്ച സുദീപ് പറയുകയും ചെയ്തിരുന്നു.