ബോളിവുഡ് നടന്‍ സോനു സൂദ് 20 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി ആദായനികുതി വകുപ്പ്. തുടര്‍ച്ചയായി മൂന്ന് ദിവസം അദ്ദേഹത്തിന്റെ വീട്ടില്‍ പരിശോധന നടത്തിയ ശേഷമാണ് ആദായനികുതി വകുപ്പ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിന്റെ തെളിവുകള്‍ കണ്ടെത്തിയെന്നാണ് അധികൃതര്‍ പറയുന്നത്. വ്യാജ കമ്പനികളില്‍ നിന്ന് നിയമവിരുദ്ധമായി നടന്‍ വായ്പകള്‍ സംഘടിപ്പിച്ചു. ഈ പണം ഉപയോഗിച്ച് നിക്ഷേപങ്ങള്‍ നടത്തുകയും വസ്തുക്കള്‍ വാങ്ങുകയും ചെയ്തുവെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കി.
സോനു സൂദിന്റെ മുംബൈയിലെ ഓഫീസുകളിലും അദ്ദേഹവുമായി ബന്ധപ്പെട്ട ലക്‌നൗവിലെ ഒരു കമ്പനിയിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. 2012ലും നികുതിപ്പണം വെട്ടിച്ചതു സംബന്ധിച്ച് ആദായ നികുതി വകുപ്പു സോനു സൂദിന്റെ ഓഫീസുകളില്‍ പരിശോധന നടത്തിയിട്ടുണ്ട്.
Read more
കഴിഞ്ഞ 20 വര്‍ഷമായി ബോളിവുഡില്‍ സജീവമാണു സോനു സൂദ്. ആം ആദ്മി പാര്‍ട്ടിയുമായി സഹകരിക്കാന്‍ നീക്കം നടക്കുന്നതിനിടെയാണ് സോനു സൂദിനെതിരെ ആദായനികുതി വകുപ്പ് കേസ് എടുത്തത്. പരിശോധന രാഷ്ട്രീയ പ്രേരിതമാണെന്നാരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികളും ആരാധകരും രംഗത്തെത്തി.