പ്രസവിച്ച് കഴിഞ്ഞയുടന്‍ അവര്‍ കുഞ്ഞുങ്ങളെ പൊതിഞ്ഞെടുത്ത് ഓടുന്നതാണ് കണ്ടത്, ഏറെ വേദന സഹിച്ചാണ് ആ നിമിഷങ്ങള്‍ കടന്നു പോയത്: ഡിംപിള്‍ റോസ്

ആശങ്കയുടെയും കാത്തിരിപ്പിന്റേയും മണിക്കൂറുകള്‍ക്കൊടുവില്‍ ഇരട്ടകുട്ടികളുടെ അമ്മയായതിന്റെ സന്തോഷം പങ്കുവച്ച് നടി ഡിംപിള്‍ റോസ്. പ്രസവിച്ച് കുറേ നേരത്തേക്ക് കുഞ്ഞുങ്ങളുടെ മുഖം പോലും കണ്ടിട്ടില്ലായിരുന്നു. അവരെ പൊതിഞ്ഞെടുത്ത് ഓടുന്നതാണ് കണ്ടത് എന്നാണ് തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയില്‍ ഡിംപിള്‍ പറയുന്നത്.

ഡിംപിളിന്റെ വാക്കുകള്‍:

പ്രസവിച്ച് കുറേ നേരത്തേക്ക് ഞാനെന്റെ കുഞ്ഞുങ്ങളുടെ മുഖംപോലും കണ്ടിട്ടില്ലായിരുന്നു. കുഞ്ഞുങ്ങളെ പൊതിഞ്ഞെടുത്ത് ഓടുന്നതാണ് ഞാന്‍ കണ്ടത്. ലേബര്‍ റൂമില്‍ നിന്നും ഞാനൊരാള്‍ മടങ്ങി വരുമോ അതോ കുഞ്ഞുങ്ങള്‍ മടങ്ങി വരുമോ എന്നു പോലും പറയാന്‍ കഴിയാത്ത അവസ്ഥ. ഏറെ വേദന സഹിച്ചാണ് ആ നിമിഷങ്ങള്‍ കടന്നു പോയത്. പ്രസവകാലത്ത് വളരെ എക്‌സൈറ്റഡ് ആയിരുന്നു ഞാന്‍.

വല്ലാതെ കെയര്‍ ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ഇരട്ടക്കുട്ടികള്‍ ആയതു കൊണ്ടു തന്നെ സ്റ്റിച്ചു ഇട്ടു കഴിഞ്ഞാല്‍ വലിയ ടെന്‍ഷന്റെ ആവശ്യം ഇല്ലെന്ന് ചിലര്‍ പറഞ്ഞിരുന്നു. സമയം പോയി കൊണ്ടിരിക്കും തോറും എല്ലാത്തിനോടും പേടി ആയിരുന്നു. അഞ്ചര മാസത്തില്‍ ചെറിയ ഒരു ബ്ലീഡിങ് പോലെ കണ്ടു. നാത്തൂന്‍ ഡിവൈനോട് പറയുകയും ചെയ്തു.

നോക്കാം എന്ന് പറഞ്ഞിട്ട് ഫുഡ് കഴിക്കാന്‍ നോക്കി എങ്കിലും ഒന്നും കഴിക്കാന്‍ ആയില്ല. പക്ഷേ മമ്മിക്ക് കാര്യം മനസിലായി. അങ്ങനെ ഡോക്ടറെ വിളിച്ചു. ഹോസ്പിറ്റലില്‍ പോയി ഒരു ഇന്‍ജക്ഷന്‍ എടുത്തു വരാന്‍ ഡോക്ടര്‍ പറയുകയും ചെയ്തു. ഭര്‍ത്താവ് കാറില്‍ ഇരിക്കുകയായിരുന്നു ആശുപത്രിയിലേയ്ക്ക് ഒറ്റയ്ക്കാണ് പോയത്. തന്നെ കണ്ടയുടനെ ഏതുസമയത്തും ഡെലിവറി നടക്കുമെന്ന് ഡോക്ടര്‍ പറഞ്ഞു.

പിന്നീട് നടക്കുന്നത് എന്താണ് എന്ന് പോലും അറിയാന്‍ പറ്റാത്ത ഒരു അവസ്ഥ. കുട്ടി ഒരാള്‍ താഴേക്ക് വന്നു തുടങ്ങി എന്ന് ഡോക്ടര്‍ പറഞ്ഞു. ഒന്നുകില്‍ പ്രസിവിക്കാം അല്ലെങ്കില്‍ മെംബ്രേയ്ന്‍ അകത്തേക്ക് കയറ്റണം എന്നും പറഞ്ഞു. കൗണ്‍സിലിംഗിന് ശേഷം ഓപ്പറേഷന്‍ തിയേറ്ററിലേക്ക് കൊണ്ടുപോയി. എന്താകും എന്ന് ഒന്നും അറിയുമായിരുന്നില്ല. അങ്ങനെ സ്റ്റിച്ച് ഇട്ടു.

Read more

ഒരു രണ്ട് ആഴ്ച അങ്ങനെ ഒരു കിടപ്പ് കിടന്നു. ഡെലിവറി കഴിയുന്നത് വരെ ഇങ്ങനെ കിടക്കണം എന്നും ഡോക്ടര്‍ പറഞ്ഞിരുന്നു. കിടന്ന കിടപ്പില്‍ എല്ലാം ചെയ്യണം എന്ന് പറയില്ലേ ആ അവസ്ഥയില്‍ ആയിരുന്നു. ഒരു കുഞ്ഞിനെയാണ് ഞാന്‍ ആഗ്രഹിച്ചത്. ദൈവം രണ്ട് കുഞ്ഞുങ്ങളെ തന്നെ. വളരെയധികം സന്തോഷവതിയാണ് ഞാന്‍.