ദുല്‍ഖര്‍ സല്‍മാന്റെ ഹിറ്റ് ചിത്രം ‘ചാര്‍ളി’യില്‍ നായിക ആകേണ്ടിയിരുന്നത് താന്‍ ആയിരുന്നുവെന്ന് നടി മാധുരി ബ്രഗന്‍സ. ‘ജോസഫ്’ എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ താരമാണ് മാധുരി. നായികയായി അഭിനയിക്കാനുള്ള എല്ലാ തയാറെടുപ്പും നടത്തിയതിന് ശേഷം ഡേറ്റ് മാറ്റണമെന്ന് പറഞ്ഞ് തന്നെ തിരിച്ച് അയക്കുകയായിരുന്നു എന്നാണ് മാധുരി പറയുന്നത്.
ജോജു ചേട്ടന്‍ ചാര്‍ളിയുടെ പ്രൊഡക്ഷന്റെ ഭാഗം ആയിരുന്നു. പാര്‍വതിയുടെ റോള്‍ താനായിരുന്നു ചെയ്യാനിരുന്നത്. എല്ലാം തുടങ്ങി. 9 സീനുകള്‍ പഠിച്ചു. എല്ലാ തയ്യാറെടുപ്പുകളും നടത്തി. പക്ഷെ അത് നടന്നില്ല. അവര്‍ തന്നെ തിരിച്ചയച്ചു. ഡേറ്റ് മാറ്റമാണ് എന്നായിരുന്നു അവര്‍ പറഞ്ഞത്.
എന്തിനാണ് അവര്‍ തിരിച്ചയച്ചത് എന്ന് തനിക്ക് അറിയില്ലായിരുന്നു. പാര്‍വതിയാണ് അഭിനയിക്കുന്നതെന്ന് പിന്നീടറിഞ്ഞു. കുഴപ്പമില്ലെന്ന് താന്‍ കരുതി. രണ്ട് വര്‍ഷത്തിന് ശേഷം ജോജു തന്നെ വിളിച്ചു. ജോസഫ് എന്ന സിനിമ ചെയ്യുന്നുണ്ട്. ഒരു റോള്‍ ചെയ്യുമോ എന്ന് ചോദിച്ചു.
Read more
താനില്ല അവര്‍ തിരച്ചയക്കും എന്ന് താന്‍ പറഞ്ഞു. അങ്ങനെയുണ്ടാവില്ല, ക്ഷമിക്കണം എന്ന് പറഞ്ഞു. താന്‍ ഓക്കെ പറഞ്ഞു. അവര്‍ തന്നെ ഓഡിഷന് വിളിച്ചു. ഓക്കെ ആയി. നാലോ അഞ്ചോ ദിവസം ഷൂട്ട് ഉണ്ടെന്ന് പറഞ്ഞു. അങ്ങനെയാണ് ജോസഫില്‍ അഭിനയിക്കുന്നത് എന്നാണ് മാധുരി ഒരു അഭിമുഖത്തില്‍ പറയുന്നത്.