തുടര്‍ച്ചയായി ശ്രീകൃഷ്ണ ഭഗവാന്റെ പടം പോസ്റ്റ് ചെയ്യും, അതെന്റെ മതമോ രാഷ്ട്രീയമോ അല്ല; സംഘിവിളികളോട് നടി മായ മേനോന്‍

മലയാള സിനിമയില്‍ അമ്മ വേഷങ്ങളിലൂടെ ശ്രദ്ധേയായ താരമാണ് മായ മേനോന്‍. മായാനദി ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയുടെ അമ്മയായാണ് മായ സിനിമയിലെത്തിയത്. വിജയ് സൂപ്പറും പൗര്‍ണമിയും, മറഡോണ എന്നീ ചിത്രങ്ങളിലും താരം വേഷമിട്ടു. തന്റെ രാഷ്ട്രീയത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മായ.

പലരും തന്നെ സംഘിയെന്ന് വിളിക്കുന്നത് കേട്ടിട്ടുണ്ട്, എന്തു കൊണ്ടാണെന്ന് അറിയില്ലെന്നാണ് മായ പറയുന്നത്. തനിക്ക് രാഷ്ട്രീയമില്ല, എന്നാല്‍ അഭിപ്രായങ്ങളുണ്ട്. സോഷ്യല്‍ മീഡിയയില്‍ അത് പങ്കുവെയ്ക്കുമ്പോള്‍ അത് പലര്‍ക്കും ദഹിക്കുന്നില്ല. കാണുമ്പോള്‍ ചിരിച്ചു സംസാരിക്കുന്നവര്‍ പോലും ഇതു കാണുന്നതോടെ മുഖം കറുപ്പിക്കും.

സ്ത്രീകള്‍ അഭിനയിക്കുന്നതും രാഷ്ട്രീയം പറയുന്നതുമെല്ലാം നമുക്കിപ്പോഴും മനസ്സ് കൊണ്ടു സ്വീകരിക്കാനാകുന്നില്ല എന്നാണ് താരം മനോരമയോട് വ്യക്തമാക്കിയിരിക്കുന്നത്. താന്‍ തുടര്‍ച്ചയായി ശ്രീകൃഷ്ണ ഭഗവാന്റെ പടം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യും. എന്നാല്‍ അതെന്റെ മതമോ രാഷ്ട്രീയമോ അല്ല, അതെന്റെ ഭക്തിയാണ്.

Read more

അത് പോലും പലരും തെറ്റിദ്ധരിക്കുന്നു. പോസ്റ്റുകള്‍ക്ക് താഴെ വരുന്ന കമന്റുകള്‍ കാണുമ്പോള്‍ വേദന തോന്നിയിരുന്നു. കമന്റു ചെയ്യുന്നവര്‍ അവരുടെ സംസ്‌കാരമാണ് കാണിക്കുന്നതെന്ന് പിന്നീട് മനസ്സിലായി. എന്ത് കമന്റ് വന്നാലും തനിക്ക് ശരിയെന്ന് തോന്നുന്നത് താന്‍ ചെയ്യും എന്നും മായ വ്യക്തമാക്കി.