ജീവിതത്തിലെ ഏറ്റവും വിഷമം പിടിച്ച അവസ്ഥയില്‍ നിന്നും വലിയ പാഠങ്ങള്‍ പഠിച്ചു: ആശുപത്രി കിടക്കയില്‍ നേഹ- കുറിപ്പ്

മമ്മൂട്ടിച്ചിത്രം കസബയിലൂടെയാണ് മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് നേഹ സക്‌സേന. പിന്നീട് മോഹന്‍ലാല്‍ നായകനായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിലും നേഹ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചു. ഇപ്പോഴിതാ നേഹ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. കഴിഞ്ഞ ഏട്ട് ദിവസമായി താന്‍ ആശുപത്രിയിലാണെന്ന് നടി പറയുന്നു.

“നിങ്ങളെല്ലാവരും കഴിഞ്ഞ എട്ട് ദിവസമായി എനിക്കെന്താണ് പറ്റിയതെന്ന് അറിയാന്‍ വേണ്ടി വിഷമിച്ചിരിക്കുകയാണെന്ന് എനിക്ക് അറിയാം. സത്യത്തില്‍ ഈ ദിവസങ്ങളില്‍ സുഖമില്ലാത്തതിനെ തുടര്‍ന്ന് ഞാന്‍ ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. ദൈവത്തിന്റെ അനുഗ്രഹത്താല്‍ എനിക്ക് സുഖമായി വരികയാണ്.”

“അധികം വൈകാതെ തന്നെ ഞാന്‍ തിരിച്ചെത്തുന്നതായിരിക്കും. എന്നെ കുറിച്ച് അറിയാന്‍ ആകുലതയോടെ മെസേജ് അയച്ച് സുഖവിവരം അന്വേഷിച്ചവര്‍ക്ക് നന്ദി പറയുകയാണ്. ജീവിതത്തിലെ ഏറ്റവും വിഷമം പിടിച്ച അവസ്ഥയില്‍ നിന്നും വലിയ പാഠങ്ങള്‍ പഠിച്ചു. ആരൊക്കെയാണ് ഫെയ്‌ക്കെന്നും റിയലെന്നും എനിക്ക് മനസിലായി.” നേഹ ആശുപത്രി കിടക്കിലുള്ള ചിത്രം പങ്കുവെച്ച് കുറിച്ചു.

Read more