'അമ്മ ആ നാട്ടില്‍ ഒറ്റയ്ക്കാണ്, അത് ഏറെ വിഷമിപ്പിക്കുന്നു'; ലോക്ഡൗണില്‍ കേരളത്തില്‍ കുടുങ്ങി നേഹ സക്‌സേന

തെന്നിന്ത്യന്‍ സിനിമാലോകത്ത് തിളങ്ങി നില്‍ക്കുന്ന് നടിയാണ് നേഹ സക്‌സേന. മമ്മൂട്ടിച്ചിത്രം കസബയിലൂടെയാണ് നേഹ സക്‌സേന മലയാളികള്‍ക്ക് സുപരിചിതയായത്. പിന്നീട് മോഹന്‍ലാല്‍ നായകനായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിലും നേഹ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ഇപ്പോള്‍ ലോക്ഡൗണ്‍ കാലത്ത് അമ്മ ഒറ്റയ്ക്കായ വിഷമത്തിലാണ് നേഹ. പുതിയ സിനിമയുടെ ഷൂട്ടിന്റെ ഭാഗമായി പാലക്കാടായിരുന്നു നേഹ ലോക്ഡൗണിനെ തുടര്‍ന്ന് അവിടെ കുടുങ്ങിയിരിക്കുകയാണ്.

“ഒരു പ്രോഗ്രാമിന്റെ ഭാഗമായി ദുബായ് യാത്ര ഉണ്ടായിരുന്നു. അതിനു ശേഷം എന്റെ നാടായ ഡെറാഡൂണിലേക്കു പോകാനായിരുന്നു പ്ലാന്‍. അമ്മ മാത്രമാണ് അവിടെയുള്ളത്. ലോക്ഡൌണ്‍ കാരണം അവിടേക്കുള്ള യാത്രയും നടക്കാതെയായി. ഇപ്പോഴത്തെ ഏറ്റവും വലിയ വിഷമം എന്റെ “അമ്മ ആ നാട്ടില്‍ ഒറ്റയ്ക്കാണ് എന്നതാണ്. എന്ത് സഹായത്തിനും അവിടുത്തെ ഗവണ്‍മെന്റും അധികാരികളും ഒപ്പമുണ്ടെങ്കിലും ഞാനും അമ്മയും രണ്ടിടത്തല്ലേ.”

Read more

“ഷൂട്ടും തിരക്കുമൊക്കെ കഴിഞ്ഞാല്‍ ഞാന്‍ ആദ്യം ഓടിയെത്തുന്നത് എന്റെ അമ്മയുടെ അടുത്തേക്കാണ്. അമ്മയെ കാണുന്നതിനൊപ്പം എന്റെ നാടിന്റെ സൗന്ദര്യത്തിലേയ്ക്ക് എത്തുക എന്ന ലക്ഷ്യവുമുണ്ട്. കേരളത്തിന്റെ കാഴ്ചകളെല്ലാം എനിക്ക് പ്രിയമാണെങ്കിലും സ്വന്തം നാട് എന്നും പ്രിയമാണ്.” മനോരമയുമായുള്ള അഭിമുഖത്തില്‍ നേഹ പറഞ്ഞു.