ഗ്ലാമര്‍-റൊമാന്റിക് സിനിമകള്‍ ഇഷ്ടമല്ല, നല്ല കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുന്നു: നേഹ സക്‌സേന

തെന്നിന്ത്യന്‍ സിനിമാലോകത്ത് തിളങ്ങി നില്‍ക്കുന്ന് നടിയാണ് നേഹ സക്സേന. മമ്മൂട്ടിച്ചിത്രം കസബയിലൂടെയാണ് നേഹ സക്സേന മലയാളികള്‍ക്ക് സുപരിചിതയായത്. പിന്നീട് മോഹന്‍ലാല്‍ നായകനായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിലും നേഹ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചു. തനിക്ക് ഇതുവരെ ജോബ് സാറ്റിസ്ഫാക്ഷന്‍ കിട്ടിയിട്ടില്ലെന്നാണ് നേഹ പറയുന്നത്.

“ഞാനൊരു ഇന്റന്‍സ് ആര്‍ട്ടിസ്റ്റാണ്. എക്കാലവും ഓര്‍ത്തിരിക്കുന്ന രീതിയിലുള്ള കഥാപാത്രങ്ങള്‍ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. ഗ്ലാമര്‍-റൊമാന്റിക് സിനിമകള്‍ എനിക്കത്ര ഇഷ്ടമല്ല. വ്യത്യസ്തതയുള്ള, ശക്തമായ കഥാപാത്രങ്ങള്‍ക്കായി എത്ര കഠിനാധ്വാനം ചെയ്യാനും ഞാന്‍ തയ്യാറാണ്. പക്ഷേ, ഇതുവരെ എനിക്ക് സംതൃപ്തി ലഭിക്കുന്ന കഥാപാത്രങ്ങളൊന്നും ലഭിച്ചിട്ടില്ല. 2020ല്‍ അതു സംഭവിക്കട്ടെ എന്ന് ആഗ്രഹിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു.” മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ നേഹ പറഞ്ഞു.

Read more

സിനിമ കുട്ടിക്കാലം തൊട്ടുള്ള ആഗ്രഹമാണെന്നും എന്നാല്‍, ജനിക്കും മുമ്പേ അച്ഛനെ നഷ്ടപ്പെട്ട താന്‍ ഏറെ കഷ്ടപ്പെട്ടാണ് സിനിമയില്‍ എത്തിയതെന്നും നേഹ പറയുന്നു.  ഒമര്‍ ലുലു സംവിധാനം ചെയ്ത ധമാക്കയാണ് നേഹയുടെ ഒടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം. കൊച്ചിന്‍ ഷാദി അറ്റ് ചെന്നൈ, മൃച്ഛകടികം തുടങ്ങിയ ചിത്രങ്ങളാണ് നേഹയുടേതായി റിലീസിനൊരുങ്ങുന്നത്.