വാഹന പരിശോധനയ്ക്കിടെ ഡിക്കി പരിശോധിക്കാൻ വിസമ്മതിച്ച് നടി നിവേദ പേതുരാജ്. തനിക്ക് ലൈസൻസ് ഉണ്ടെന്നും വാഹത്തിന്റെ രജിസ്ട്രേഷൻ സംബന്ധിച്ച രേഖകളെല്ലാം കൃത്യമാണെന്നും പിന്നെയെന്തിനാണ് ഡിക്കി പരിശോധിക്കുന്നതെന്നും ചോദിച്ചു കൊണ്ടാണ് നിവേദ പൊലീസ് ഉദ്യോഗസ്ഥരോട് തട്ടിക്കയറിയത്.
സുരക്ഷാ പരിശോധനയുടെ ഭാഗമായാണ് പരിശോധന നടത്തുന്നതെന്നാണ് സംഭവത്തിൽ പോലീസിന്റെ വിശദീകരണം. സോഷ്യൽ മീഡിയകളിലാണ് നിവേദയുടെ വീഡിയോ പ്രചരിക്കുന്നത്.
Promotion stunt ayyi untadhi 😂
Police enti Crocs eskoni Duty chesthunadu 🥲#Nivethapethuraj pic.twitter.com/fV864CjFTj— Filmy Bowl (@FilmyBowl) May 30, 2024
Read more
അതേസമയം പുതിയ ചിത്രമായ സൊപ്പന സുന്ദരിയുടെ പ്രൊമോഷന്റെ ഭാഗമായാണ് ഇതെന്നും ചിലർ സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെടുന്നുണ്ട്. വീഡിയോ എടുക്കുന്ന വ്യക്തിയുടെ കയ്യിൽ നിന്നും ഫോൺ തട്ടിമാറ്റാനും നിവേദ ശ്രമിക്കുന്നതായി വീഡിയോയിൽ കാണാം.