മദര്‍ തെരേസ പോലൊരു റോള്‍ ഞാന്‍ ചെയ്തിരുന്നു, 15 വര്‍ഷമായി റിലീസ് ചെയ്തിട്ടില്ല.. കാരവാനില്‍ സെക്‌സ് വരെ നടക്കുന്നുണ്ട്: ഷക്കീല

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നടിമാരുടെ വാതിലില്‍ മുട്ടുന്നത് താന്‍ നേരിട്ട് കണ്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടി ഷക്കീല രംഗത്തെത്തിയിരുന്നു. നടി രൂപശ്രീയുടെ വാതിലില്‍ മുട്ടിയതിനെ കുറിച്ചായിരുന്നു ഷക്കീല പറഞ്ഞിരുന്നത്. ഇപ്പോഴിതാ, തനിക്കും അവസരങ്ങള്‍ നിഷേധിക്കപ്പെട്ടിട്ടുണ്ട് എന്നതടക്കമുള്ള നടിയുടെ തുറന്നു പറച്ചിലുകള്‍ ശ്രദ്ധ നേടുകയാണ്.

ഒരുപാട് തവണ അവസരങ്ങള്‍ നിഷേധിക്കപ്പെട്ടിട്ടുണ്ട്. ഞാന്‍ മദര്‍ തെരേസ പോലൊരു റോള്‍ ചെയ്തിരുന്നു. 15 വര്‍ഷമായി ഇപ്പോഴും അത് റിലീസ് ചെയ്യപ്പെട്ടിട്ടില്ല. സിനിമ തുടങ്ങും മുമ്പ് ഞാന്‍ സംവിധായകനോട് വേണ്ടെന്നു പറഞ്ഞതാ. പക്ഷേ ‘നിങ്ങളുടെ കണ്ണില്‍ ഞാന്‍ സെക്‌സ് കാണുന്നില്ല, കരുണ കാണുന്നുണ്ട്. അതുകൊണ്ട് അമ്മ തന്നെയിത് ചെയ്യണം’ എന്ന് പറഞ്ഞു.

ഞാനത് ചെയ്തു, പക്ഷേ ഇതുവരെ അതു പുറത്തുവന്നിട്ടില്ല എന്നാണ് ഷക്കീല പറയുന്നത്. കാരവാന്‍ ഇന്ന് ഡ്രസ് ചേഞ്ച് ചെയ്യാന്‍ മാത്രമല്ല ഉപയോഗിക്കപ്പെടുന്നതെന്നും അതിനുള്ളില്‍ സെക്‌സ് വരെ നടക്കുന്നുണ്ടെന്നും ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ ഷക്കീല വെളിപ്പെടുത്തി.

ലൊക്കേഷനില്‍ അന്നും സ്ത്രീകള്‍ക്ക് തുണി മാറാനുള്ള സൗകര്യങ്ങളൊക്കെ ഉണ്ടായിരുന്നു. പക്ഷേ, ചില സമയത്ത് അതിന് പറ്റാത്ത സാഹചര്യമായി പോവും. മലയടിവാരത്തിലോ, തടാകക്കരയിലോ ഒക്കെയാണ് ഷൂട്ട് എങ്കില്‍ വസ്ത്രം മാറാനായി ടവ്വല്‍ പിടിച്ചു തരും.

ഞാനൊക്കെ അങ്ങനെ ഡ്രസ് മാറിയിട്ടുണ്ട്. അവിടെ വേറെ വഴിയില്ല. ഇന്ന് കാരവാന്‍ ഉണ്ട്. പക്ഷേ ഡ്രസ്സ് ചേഞ്ചിംഗിന് മാത്രമാണോ അത് ഉപയോഗിക്കുന്നത്? അതിനകത്ത് എല്ലാം നടക്കുന്നുണ്ട്. ഡിന്നര്‍, ലഞ്ച്, സെക്‌സ് എല്ലാം നടക്കും. ഞാന്‍ അതിനെ കുറിച്ച് ഞാന്‍ കേട്ടിട്ടുണ്ട് എന്നാണ് ഷക്കീല പറയുന്നത്.