നിറയെ ഭക്ഷണം മേശപ്പുറത്ത് നിരത്തും.. എന്നാല്‍ കഴിക്കുന്നത് കണ്ടപ്പോഴാണ് സൗന്ദര്യരഹസ്യം മനസ്സിലായത്: സീനത്ത്

71കാരനായ മമ്മൂട്ടിയുടെ പ്രായം റിവേഴ്‌സ് ഗിയറിലാണെന്ന് ഓരോ ചിത്രങ്ങള്‍ കാണുമ്പോഴും ആരാധകരുടെ അഭിപ്രായം. സൗന്ദര്യം എങ്ങനെയാണ് നിലനിര്‍ത്തുന്നത് എന്ന് താന്‍ മമ്മൂട്ടിയോട് തന്നെ ചോദിച്ചിട്ടുണ്ട് എന്നാണ് നടി സീനത്ത് ഇപ്പോള്‍ പറയുന്നത്. താരത്തിന്റെ ഭക്ഷണ രീതിയെ കുറിച്ചാണ് നടി പറയുന്നത്.

മമ്മൂക്ക നല്ല ഭംഗി ആണല്ലോ കാണാന്‍. ‘മമ്മൂക്ക എന്ത് കഴിച്ചിട്ടാണ് ഇത്ര സൗന്ദര്യം’ എന്ന് താന്‍ ചോദിച്ചു. ‘നിങ്ങള്‍ കഴിക്കുന്നതൊന്നും ഞാന്‍ കഴിക്കുന്നില്ല അതാണ് കാരണം’ എന്നാണ് മമ്മൂക്ക പറഞ്ഞത്. ഉച്ചയ്ക്ക് താന്‍ നോക്കി മമ്മൂക്ക എന്താണ് കഴിക്കുന്നതെന്ന്. ഇഷ്ടം പോലെ ഭക്ഷണം കൊണ്ടു വന്നു.

ഭക്ഷണം ഉണ്ടാക്കുന്ന ആള്‍ക്കാരൊക്കെ കൂടെ ഉണ്ട്. നിറയെ സാധനങ്ങള്‍ മേശപ്പുറത്ത് നിരത്തി. ഇതാണോ പറഞ്ഞത് ഒന്നും കഴിക്കുന്നില്ലെന്ന് തന്റെ മനസില്‍ കൂടെ പോയി. കൂടെ ഇരിക്കുന്ന ആള്‍ക്കാര്‍ക്ക് ഒക്കെ കൊടുക്കുന്നുണ്ട്. മമ്മൂക്ക ബീഫ് എടുത്ത് കുടയും. അത് കഴിക്കും. വാരി വലിച്ച് കഴിക്കുന്നില്ല.

Read more

എന്നാല്‍ ഇഷ്ടപ്പെട്ടത് കഴിക്കുന്നുമുണ്ട് എന്നാണ് സീനത്ത് ഒരു അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, ‘റോഷാക്ക്’ ആണ് മമ്മൂട്ടിയുടെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. വമ്പന്‍ ചിത്രങ്ങള്‍ ഇതിനിടെ തിയേറ്ററില്‍ എത്തിയെങ്കിലും ഒക്ടോബര്‍ 7ന് റിലീസ് ചെയ്ത ചിത്രം പ്രദര്‍ശനം തുടരുകയാണ്.