മോഹന്‍ലാലിന് എന്റെ മനസില്‍ റൗഡി ഇമേജ്, നടനൊപ്പം സിനിമ ചെയ്യില്ല: അടൂര്‍ ഗോപാലകൃഷ്ണന്‍

മോഹന്‍ലാലിനൊപ്പം സിനിമ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. നല്ലവനായ ഒരു റൗഡി ഇമേജ് ആണ് മോഹന്‍ലാലിന്. അതില്‍ താന്‍ വിശ്വസിക്കുന്നില്ല. അതുകൊണ്ടാണ് മോഹന്‍ലാലിനൊപ്പം സിനിമ ചെയ്യാത്തത് എന്നാണ് അടൂര്‍ പറയുന്നത്.

മോഹന്‍ലാലിന് വല്ലാത്ത ഒരു ഇമേജാണ്, നല്ലവനായ റൗഡി. തനിക്ക് അത് പറ്റുകയില്ല. നല്ലവനായ റൗഡി എന്നതില്‍ വിശ്വസിക്കുന്നില്ല. റൗഡി റൗഡി തന്നെയാണ്. അയാള്‍ എങ്ങനെയാണ് നല്ലവനാകുന്നത്? അതല്ലാതെയും അദ്ദേഹം സിനിമകള്‍ ചെയ്തിട്ടുണ്ടാകാം.

എന്നാല്‍ തന്റെ മനസില്‍ ഉറച്ച ഇമേജ് അതാണ് എന്നാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. തന്റെ ഏറ്റവും പ്രിയപ്പെട്ട നടന്‍ പി കെ നായര്‍ ആണെന്നും സംവിധായകന്‍ പറഞ്ഞു.

Read more

തന്റെ എല്ലാ സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നടനെന്ന നിലയില്‍ അദ്ദേഹം അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും അടൂര്‍ കൂട്ടിച്ചേര്‍ത്തു. പ്രിയപ്പെട്ട നടി കാവ്യ മാധവനാണ്. ‘പിന്നെയും’ എന്ന ചിത്രത്തിലെ കാവ്യയുടെ പ്രകടനം അമ്പരപ്പിച്ചിട്ടുണ്ടെന്നും സംവിധായകന്‍ വ്യക്തമാക്കി.